അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ ശതകവും; ചരിത്രമെഴുതി ശ്രേയസ് അയ്യര്‍

കാണ്‍പൂര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് അര്‍ധ ശതകവും കണ്ടെത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

കാണ്‍പൂര്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ നേട്ടങ്ങള്‍ കൊയ്ത ശ്രേയസ് അയ്യര്‍. കാണ്‍പൂര്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് അര്‍ധ ശതകവും കണ്ടെത്തി. 

അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ ശതകവും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രേയസ് അയ്യര്‍. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ താരവും. സുനില്‍ ഗാവസ്‌കര്‍, ദിലാവര്‍ ഹുസെയ്ന്‍ എന്നിവര്‍ക്ക് ശേഷം അരങ്ങേറ്റ ടെസ്റ്റില്‍ അന്‍പതിന് മുകളില്‍ രണ്ട് വട്ടം സ്‌കോര്‍ കണ്ടെത്തുന്ന ഇന്ത്യന്‍ താരവുമായി ശ്രേയസ്. 

അശ്വിനും സാഹയ്ക്കും ഒപ്പം അര്‍ധ സെഞ്ചുറി കൂട്ടുകെട്ട്‌

65 റണ്‍സ് ആണ് രണ്ടാം ഇന്നിങ്‌സില്‍ ശ്രേയസ് നേടിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് ശ്രേയസ് അയ്യര്‍ ക്രീസിലേക്ക് എത്തിയത്. സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്ത ശ്രേയസ് ആര്‍ അശ്വിനുമായി ചേര്‍ന്ന് 52 റണ്‍സിന്റെ കൂട്ടുകെട്ട് കണ്ടെത്തി. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃധിമാന്‍ സാഹയ്‌ക്കൊപ്പം നിന്നും അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്താന്‍ ശ്രേയസിന് കഴിഞ്ഞു. ഒന്നാം ഇന്നിങ്‌സിലും ഇന്ത്യ ബാറ്റിങ്ങില്‍ പതറിയപ്പോള്‍ ശ്രേയസിന്റെ 105 റണ്‍സ് പിറന്ന ഇന്നിങ്‌സ് ആണ് ടീമിനെ തുണച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com