വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കെഎസ് ഭരത്തിനെ കുറിച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി വിവിഎസ് ലക്ഷ്മണ്‍ 

കാണ്‍പൂരില്‍ സാഹയുടെ പരിക്കിനെ തുടര്‍ന്ന് കെഎസ് ഭരത്താണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ നിന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാണ്‍പൂര്‍: കെഎസ് ഭരത്തിന്റെ കഴിവുകളെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ദ്രാവിഡ് തന്നോട് സംസാരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. കാണ്‍പൂരില്‍ സാഹയുടെ പരിക്കിനെ തുടര്‍ന്ന് കെഎസ് ഭരത്താണ് ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ നിന്നത്. 

കെഎസ് ഭരത്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെ രാഹുല്‍ ദ്രാവിഡ് ഒരുപാട് പ്രശംസിച്ചാണ് അന്ന് സംസാരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വൃധിമാന്‍ സാഹയ്ക്ക് തൊട്ടടുത്ത് നില്‍ക്കുന്ന സ്‌കില്‍ ആണ് കെഎസ് ഭരത്തിന്റേത് എന്നും ദ്രാവിഡ് എന്നോട് പറഞ്ഞു. സെലക്ടര്‍മാരും മുഖ്യ പരിശീലകരും തന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കുകയാണ് ഭരത് എന്നും വിവിഎസ് ലക്ഷ്മണ്‍ പറഞ്ഞു. 

വിശ്വസിക്കാനാവുന്ന ഒരു വിക്കറ്റ് കീപ്പറെ വേണം

സ്പിന്നിനെ തുണയ്ക്കുന്ന ഈ സാഹചര്യങ്ങളില്‍ വിശ്വസിക്കാനാവുന്ന ഒരു വിക്കറ്റ് കീപ്പറില്ലെങ്കില്‍ ഒരുപാട് അവസരങ്ങള്‍ നഷ്ടമാവും. ശനിയാഴ്ച കണ്ടത് മികച്ച ടെക്‌നിക്കും സമചിത്തതയുമാണ്. അവിടെ ഭരത് പേടിച്ചില്ല. കാണ്‍പൂരില്‍ കളിക്കാന്‍ ലഭിച്ച അവസരം ഭരത്തിന്റെ ആത്മവിശ്വാസം കൂട്ടുമെന്നും ലക്ഷ്മണ്‍ പറഞ്ഞു. 

കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ട് ക്യാച്ചുകള്‍ ഭരത്തില്‍ നിന്ന് വന്നു. ഭരത്തിന്റെ സ്റ്റംപിങ്ങും ഇവിടെ ഇന്ത്യയെ തുണച്ചു. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ 78 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 4283 റണ്‍സ് ആണ് ഭരത് കണ്ടെത്തിയത്. 308 റണ്‍സ് ആണ് ഭരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com