'വീണ്ടും ടെസ്റ്റ് കളിക്കാനാവുമോ എന്ന് ഭയപ്പെട്ടു', ആര്‍ അശ്വിന്റെ വെളിപ്പെടുത്തല്‍

കോവിഡ് വ്യാപനത്തിന്റെ സമയം ലോക്ക്ഡൗണില്‍ കഴിയുമ്പോള്‍ ഇതായിരുന്നു തന്റെ പേടി എന്ന് അശ്വിന്‍ പറയുന്നു
അശ്വിൻ/ ട്വിറ്റർ
അശ്വിൻ/ ട്വിറ്റർ

കാണ്‍പൂര്‍: വീണ്ടും ടെസ്റ്റ് കളിക്കാന്‍ കഴിയുമോ എന്നോര്‍ത്ത് ഭയപ്പെട്ടിരുന്നതായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. കോവിഡ് വ്യാപനത്തിന്റെ സമയം ലോക്ക്ഡൗണില്‍ കഴിയുമ്പോള്‍ ഇതായിരുന്നു തന്റെ പേടി എന്ന് അശ്വിന്‍ പറയുന്നു. 

ക്രൈസ്റ്റ്ചര്‍ച്ചിലെ 2020 ഫെബ്രുവരി 29ലെ ടെസ്റ്റ് ഞാന്‍ കളിച്ചില്ല. എങ്ങോട്ടാണ് എന്റെ കരിയര്‍ പോകുന്നത് എന്ന് ആലോചിച്ചാണ് ഞാന്‍ നിന്നത്. ടെസ്റ്റ് ക്രിക്കറ്റ് മാത്രമാണ് ഞാന്‍ കളിച്ചിരുന്നത്. ആ ടീമിലേക്ക് ഞാന്‍ തിരിച്ചെത്തുമോ എന്ന ആശങ്ക ആയിരുന്നു. എന്നാല്‍ ദൈയം കരുണ കാണിച്ചു. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ എനിക്ക് കഴിഞ്ഞു. പിന്നെ ഞാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയി. അവിടം മുതല്‍ കാര്യങ്ങള്‍ വ്യത്യസ്തമാവാന്‍ തുടങ്ങി, അശ്വിന്‍ പറഞ്ഞു. 

ജമൈക്കയിലും ജയം കയ്യകലത്തില്‍ നിന്ന് അകന്നിരുന്നു

കാണ്‍പൂര്‍ ടെസ്റ്റില്‍ നമുക്ക് ജയിക്കാനായില്ല. നമ്മള്‍ വിജയത്തിന് തൊട്ടടുത്തായിരുന്നു. ഇവിടെ ജയിക്കാനായില്ല എന്നത് മറക്കാന്‍ എനിക്ക് സമയമെടുക്കും. ഒരിക്കല്‍ ജമൈക്കയിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അവസാന ദിവസം ജയത്തിന് വേണ്ടി നമ്മള്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല, അശ്വിന്‍ പറഞ്ഞു. 

അഞ്ചാം ദിനം ഒന്‍പത് വിക്കറ്റ് കയ്യില്‍ ഇരിക്കെ 280 റണ്‍സ് ആണ് ന്യൂസിലാന്‍ഡിന് ജയിക്കാനായി വേണ്ടിയിരുന്നത്. എന്നാല്‍ 91 പന്തുകള്‍ നേരിട്ട് രചിന്‍ രവീന്ദ്രന്‍ ക്രീസില്‍ നില്‍ക്കുകയും 23 പന്തുകള്‍ നേരിട്ട് അജാസ് പട്ടേല്‍ ചെറുത്ത് നില്‍ക്കുകയും ചെയ്തതോടെ ന്യൂസിലാന്‍ഡ് സമനില പിടിച്ച് രക്ഷപെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com