40 റണ്‍സ് കണ്ടെത്താന്‍ ഒരു മണിക്കൂര്‍ എടുത്തു, ഡിക്ലയര്‍ ചെയ്യാന്‍ വൈകി; ഇന്ത്യ ഭയപ്പെട്ടിരുന്നതായി പാക് മുന്‍ താരം

അവസാന 40 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യ ഒരു മണിക്കൂര്‍ എടുത്തതായും സല്‍മാന്‍ ബട്ട് കുറ്റപ്പെടുത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ വൈകിയതായി പാകിസ്ഥാന്‍ മുന്‍ താരം സല്‍മാന്‍ ബട്ട്. അവസാന 40 റണ്‍സ് കണ്ടെത്താന്‍ ഇന്ത്യ ഒരു മണിക്കൂര്‍ എടുത്തതായും സല്‍മാന്‍ ബട്ട് കുറ്റപ്പെടുത്തി. 

ഈ ടോട്ടല്‍ എന്തായാലും ന്യൂസിലാന്‍ഡ് ചെയ്‌സ് ചെയ്യാന്‍ പോകുന്നില്ലായിരുന്നു. അപ്പോള്‍ നാലാം ദിനം കുറച്ച് നേരത്തെ ഡിക്ലയര്‍ ചെയ്ത് ന്യൂസിലാന്‍ഡിനെ ബാറ്റിങ്ങിന് വിടണമായിരുന്നു. എന്നാല്‍ ഇവിടെ നാലാം ദിനം അവസാനം 15-20 ഓവര്‍ മാത്രമാണ് ഇന്ത്യ പന്തെറിഞ്ഞത്. അഞ്ച് ദിവസവും വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം നേരത്തെ നിര്‍ത്തിയിരുന്നു. ഇതും കൂടി കണ്ട് നാലാം ദിനം കുറച്ച് കൂടി സമയം പന്തെറിയാന്‍ ഇന്ത്യ കണ്ടെത്തണമായിരുന്നു, സല്‍മാന്‍ ബട്ട് പറഞ്ഞു. 

15 ഓവര്‍ കൂടുതല്‍ എറിയാന്‍ ഇന്ത്യക്ക് ലഭിച്ചാനെ

ന്യൂസിലാന്‍ഡ് ചെയ്‌സ് ചെയ്യുമോ എന്ന് ഇന്ത്യ ഭയപ്പെട്ടിരുന്നു. നാലാം ദിനം ഒരു മണിക്കൂര്‍ മുന്‍പേ ഡിക്ലയര്‍ ചെയ്തിരുന്നു എങ്കില്‍ 15 ഓവര്‍ കൂടുതല്‍ എറിയാന്‍ ഇന്ത്യക്ക് ലഭിച്ചാനെ. ഇതിലൂടെ നാലാം ദിനം തന്നെ ഏതാനും കിവീസ് വിക്കറ്റ് വീഴ്ത്താനും സാധ്യത ഉണ്ടായിരുന്നു. എതിരാളികളെ ആകര്‍ഷിക്കുന്ന ടോട്ടല്‍ അഞ്ചാം ദിനം മുന്‍പില്‍ വയ്ക്കണം. അതിലൂടെ നമ്മുടെ വിജയ സാധ്യത കൂട്ടാന്‍ സാധിക്കുമെന്നും പാക് മുന്‍ താരം പറഞ്ഞു. 

കാണ്‍പൂര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം 9 വിക്കറ്റ് നഷ്ടമായിട്ടും ന്യൂസിലാന്‍ഡ് ചെറുത്ത് നിന്ന് സമനില പിടിക്കുകയായിരുന്നു. കെയ്ന്‍ വില്യംസണ്‍, വില്‍ സോമര്‍വില്ലെ എന്നിവരെ മുട്ടുകുത്തിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞെങ്കിലും ജാമിസണിനേയും അജാസ് പട്ടേലിനേയും കൂട്ടുപിടിച്ച് രചിന്‍ രവീന്ദ്ര കിവീസിന് സമനില നേടിക്കൊടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com