'ബ്രോ, നമ്മള്‍ അത് ഒരുമിച്ച് ചെയ്തു', കാണ്‍പൂരിലെ ചെറുത്ത് നില്‍പ്പില്‍ അജാസ്‌ പട്ടേലിനോട് രചിന്‍

മത്സര ഫലം എങ്ങനെ ആയി തീരും എന്നതില്‍ താന്‍ അസ്വസ്ഥനായിരുന്നു എന്നും രചിന്‍ രവീന്ദ്ര പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കാണ്‍പൂര്‍ ടെസ്റ്റിന്റെ അഞ്ചാം ദിനം അജാസ്‌ പട്ടേലുമായി ചേര്‍ന്നുള്ള കൂട്ടുകെട്ട് ഒരിക്കലും മറക്കാനാവാത്തതാണെന്ന് ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ യുവ താരം രചിന്‍ രവീന്ദ്ര. മത്സര ഫലം എങ്ങനെ ആയി തീരും എന്നതില്‍ താന്‍ അസ്വസ്ഥനായിരുന്നു എന്നും രചിന്‍ രവീന്ദ്ര പറഞ്ഞു. 

കിവീസ് ടീമിലെ മറ്റൊരു ഇന്ത്യന്‍ വംശജനായ അജാസ്‌ പട്ടേലിനൊപ്പം നിന്ന് രചിന്‍ രവീന്ദ്ര പ്രതിരോധ പൂട്ടിടുകയായിരുന്നു. 91 പന്തുകള്‍ നേരിട്ട് പിടിച്ചു നിന്ന രചിന്റെ ചെറുത്ത് നില്‍പ്പാണ് സമനില പിടിക്കാന്‍ ന്യൂസിലാന്‍ഡ് ടീമിനെ തുണച്ചത്. മുംബൈയില്‍ ജനിച്ച അജാസ്‌ പട്ടേല്‍ ആദ്യമായാണ് ഇന്ത്യയില്‍ കളിക്കുന്നത്. മൂന്ന് വിക്കറ്റും അജാസ്‌ പട്ടേല്‍ വീഴ്ത്തി. 

ബൗള്‍ ചെയ്തപ്പോള്‍ ഞാന്‍ കുറച്ച് അസ്വസ്ഥനായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ നമുക്ക് നാല് വിക്കറ്റ് നഷ്ടമായിരുന്നു. ആ സമയം ഇറങ്ങുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായി. എന്നാല്‍ ഏതാനും പന്തുകള്‍ നേരിട്ടതോടെ എന്താണോ എനിക്ക് ചെയ്യാനാവുന്നത് അത് ചെയ്തു. ഭാഗ്യത്തിന് എല്ലാം ഓക്കെയായി, രചിന്‍ രവീന്ദ്ര പറയുന്നു. 

ഇന്ത്യയിലെ ആരാധകര്‍ക്ക് മുന്‍പില്‍ ഇന്ത്യയില്‍ കളിക്കാനായത് സന്തോഷിപ്പിക്കുന്നു. എന്റെ അച്ഛനും അമ്മയും കരിയറില്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. അവര്‍ എന്നെയോര്‍ത്ത് അഭിമാനിക്കുന്നുണ്ടാവും എന്ന് എനിക്ക് ഉറപ്പാണ്. നമ്മള്‍ ഒരുമിച്ചാണ് അത് ചെയ്തത്, അജാക് പട്ടേലിന് നേര്‍ക്ക് ചിരി നല്‍കി രചിന്‍ രവീന്ദ്ര പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com