ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത്, ഓസ്‌ട്രേലിയക്കെതിരെ ബൗള്‍ ചെയ്ത് വിരാട് കോഹ്‌ലി

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ് ലി ബൗള്‍ ചെയ്യാന്‍ എത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: രണ്ടാം സന്നാഹ മത്സരത്തില്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇവിടെ വിരാട് കോഹ് ലിക്ക് ഇന്ത്യ വിശ്രമം അനുവദിച്ചതായാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഫീല്‍ഡില്‍ ഇറങ്ങിയപ്പോള്‍ കോഹ്‌ലിയും ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ടായി, ബൗളറായി. 

ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സിന്റെ ഏഴാമത്തെ ഓവറിലാണ് വിരാട് കോഹ് ലി ബൗള്‍ ചെയ്യാന്‍ എത്തിയത്. അവിടെ നാല് സിംഗിളുകള്‍ മാത്രമാണ് കോഹ് ലി വഴങ്ങിയത്. മത്സരത്തിന് മുന്‍പ് ഇന്ത്യ ആറാം ബൗളിങ് ഓപ്ഷന്‍ തേടുന്നതായി രോഹിത് ശര്‍മ പറഞ്ഞിരുന്നു.

ബാറ്റിങ് വിഭാഗത്തില്‍ നിന്ന് പാര്‍ട് ടൈം ബൗളറെ ഉപയോഗപ്പെടുത്തും എന്നാണ് രോഹിത് ഇവിടെ പറഞ്ഞത്. കോഹ്‌ലി ബൗള്‍ ചെയ്യാന്‍ ഇറങ്ങിയത് ഇന്ത്യയുടെ ഈ നീക്കത്തിന്റെ ഭാഗമായെന്നാണ് സൂചന. സന്നാഹ മത്സരത്തില്‍ കോഹ് ലി ബാറ്റ് ചെയ്യില്ലെന്നാണ് സൂചന. പകരം ഇഷാന്‍ കിഷന്‍ മൂന്നാമത് ഇറങ്ങും. വിക്കറ്റ് കീപ്പറും ഇഷാന്‍ കിഷനാണ്.

ഓസ്‌ട്രേലിയയുടെ മുന്‍നിരയെ തകര്‍ത്ത് അശ്വിനും രവീന്ദ്ര ജഡേജയും

10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഡേവിഡ് വാര്‍ണര്‍ ഒരു റണ്‍സും ആരോണ്‍ ഫിഞ്ച് 8 റണ്‍സും എടുത്ത് പുറത്തായി. മിച്ചല്‍ മാര്‍ഷ് ഡക്കായി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 11 എന്ന നിലയിലേക്ക് ഓസ്‌ട്രേലിയയെ ഇന്ത്യ വീഴ്ത്തി. 

അശ്വിനും ജഡേജയും ചേര്‍ന്നാണ് ഓസ്‌ട്രേലിയയുടെ തുടക്കം മോശമാക്കിയത്. ഓസ്‌ട്രേലിയയുടെ 10 ഓവര്‍ പിന്നിട്ടപ്പോഴേക്കും ആറ് ബൗളര്‍മാരെ ഇന്ത്യ കൊണ്ടുവന്നു. തന്റെ ആദ്യ ഓവറിലാണ് രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ മികവ് കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com