സ്‌ക്വിഡ് ഗെയിമിനൊപ്പം ഇന്ത്യന്‍ ടീമും, ഡല്‍ഗോണ കാന്‍ഡി ചലഞ്ചില്‍ രക്ഷപെട്ടത് രോഹിത്തും ഷമിയും മാത്രം 

വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

നെറ്റ്ഫ്‌ളിക്‌സിന്റെ സൗത്ത് കൊറിയന്‍ ഡ്രാമ സീരീസായ സ്‌ക്വിഡ് ഗെയിം ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയാണ്. സമീപകാലത്തെ നെറ്റ്ഫഌക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും ഹിറ്റ് സീരീസായി സ്‌ക്വിഡ് ഗെയിം മാറി കഴിഞ്ഞു. ഇപ്പോഴിതാ ട്വന്റി20 ലോകകപ്പ് ആവേശത്തില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ടീം അംഗങ്ങളും സ്വക്വിഡ് ഗെയിമിലെ ഡല്‍ഗോണ കാന്‍ഡിയുമായി എത്തുകയാണ്.

രോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ബൂമ്ര, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, കെഎല്‍ രാഹുല്‍ എന്നിവരാണ് ഡല്‍ഗോണ കാന്‍ഡി ചലഞ്ച് ഏറ്റെടുത്തത്. കുട, നക്ഷത്രം, സര്‍ക്കിള്‍ എന്നിങ്ങനെ പല ഷെയിപ്പിലെ കാന്‍ഡികള്‍ മുറിഞ്ഞ് പോകാതെ അടര്‍ത്തി എടുക്കുന്നതാണ് സ്‌ക്വിഡ് ഗെയിമിലെ കളികളില്‍ ഒന്ന്. തോല്‍ക്കുന്നവര്‍ക്ക് ജീവന്‍ നഷ്ടമാവും. 

ഐസിസിയാണ് ഇന്ത്യന്‍ ക്രിക്കര്‌റ് താരങ്ങളുടെ ഡല്‍ഗോണ ചലഞ്ചിന്റെ വീഡിയോയുമായി എത്തുന്നത്. രോഹിത്തും ഷമിയും മാത്രമാണ് ഇവിടെ ജയം നേടുന്നത്. സ്‌ക്വിഡ് ഗെയിം ഇന്ത്യന്‍ താരങ്ങളും പരീക്ഷിക്കുന്നത് കണ്ടതിലെ ആവേശത്തിലാണ് ആരാധകര്‍. 

രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ജയം 

രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് എതിരെ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ ഇന്ത്യ 152 റണ്‍സില്‍ ഒതുക്കി. 17.5 ഓവറില്‍ ഇന്ത്യ വിജയ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ 60 റണ്‍സും രാഹുല്‍ 39 റണ്‍സും സൂര്യകുമാര്‍ യാദവ് 38 റണ്‍സും നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com