ക്രീസില്‍ വീണ് മഹാരാജ്, ഡികോക്കിന്റെ വിചിത്ര പുറത്താവല്‍; ആദ്യ കളിയില്‍ സൗത്ത് ആഫ്രിക്കയെ വേട്ടയാടി നിര്‍ഭാഗ്യങ്ങള്‍

ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ കളിയില്‍ രണ്ട് സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടെ പുറത്താകലാണ് ആരാധകര്‍ക്ക് കൗതുകമാവുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ദുബായ്: ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരുകള്‍ക്ക് തുടക്കമായപ്പോള്‍ തോല്‍വിയാണ് ആദ്യ കളിയില്‍ സൗത്ത് ആഫ്രിക്കയെ കാത്തിരുന്നത്. ഓസ്‌ട്രേലിയയോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയ കളിയില്‍ രണ്ട് സൗത്ത് ആഫ്രിക്കന്‍ കളിക്കാരുടെ പുറത്താകലാണ് ആരാധകര്‍ക്ക് കൗതുകമാവുന്നത്. കേശവ് മഹാരാജിന്റെ റണ്‍ഔട്ടും ഡി കോക്കിന്റെ വിചിത്ര രീതിയിലെ പുറത്താവലും. 

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ നാലാമത്തെ ഓവറിലാണ് ഡികോക്കിന്റെ വിക്കറ്റ് നിര്‍ഭാഗ്യം കാരണം നഷ്ടമായത്. ഹെയ്‌സല്‍വുഡിന്റെ ഗുഡ് ലെങ്ത് ഡെലിവറിയില്‍ ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗിലേക്ക് സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പാഡില്‍ തട്ടി പന്ത് ഉയര്‍ന്ന് സ്റ്റംപിലേക്കാണ് വന്ന് വീണത്. 

ഡികോക്കിന്റെ വിക്കറ്റ് വീണതോടെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സിലേക്ക് സൗത്ത് ആഫ്രിക്ക കൂപ്പുകുത്തി. ഇതിന് പിന്നാലെ കേശവ് മഹാരാജിന്റെ വീണ വിധവും ആരാധകരെ ചിരിപ്പിക്കുന്നു. കമിന്‍സിന്റെ പന്തില്‍ പോയിന്റിലേക്കാണ് കേശവ് മഹാരാജ് കളിച്ചത്. ഇവിടെ നിന്ന് ഫീല്‍ഡര്‍ പന്ത് എറിഞ്ഞത് നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക്.

എന്നാല്‍ ഇവിടെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് പന്ത് പിടിക്കാനായില്ല. ഇതോടെ പന്ത് ലോങ് ഓണിലേക്ക്  പോയി. ഓവര്‍ത്രോയില്‍ നിന്ന് റണ്‍സ് എടുക്കുന്നതിനായി മഹാരാജയുടെ ശ്രമം. എന്നാല്‍ പിച്ചില്‍ സ്ലിപ്പായി. ഇതോടെ ഫീല്‍ഡറുടെ വിക്കറ്റ് കീപ്പറിലേക്കുള്ള ത്രോ മോശമായിട്ടും മാത്യു വൈഡ് ഡൈവ് ചെയ്ത് സ്റ്റംപ് കുലുക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com