സഞ്ജു സാംസണ്‍ നയിക്കും, സച്ചിന്‍ ബേബി ഉപനായകന്‍; സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീം

20 അംഗ സംഘത്തെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ ആണ് നായകന്‍. സച്ചിന്‍ ബേബി വൈസ് ക്യാപ്റ്റനും. 

20 അംഗ സംഘത്തെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഡിയിലാണ് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം കളിക്കുന്നത്. റെയില്‍വേസ്, അസം, ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ് എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ കേരളത്തിനൊപ്പമുള്ളത്. 

റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന എന്നീ മുതിര്‍ന്ന താരങ്ങളും കേരള ടീമില്‍ ഉണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കെ ആസിഫ്, സണ്‍റൈസേഴ്‌സ് താരം ബേസില്‍ തമ്പി എന്നിവരും കേരളത്തിന്റെ കരുത്ത് കൂട്ടുന്നു. നവംബര്‍ നാലിന് ഗുജറാത്തിന് എതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 

കേരള ടീം: സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), സച്ചിന്‍ ബേബി, റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, കെഎംആസിഫ്, ബേസില്‍ തമ്പി, സിജിമോന്‍ ജോസഫ്, വത്സല്‍ ഗോവിന്ദ്, പികെ മിഥുന്‍, എസ് മിഥുന്‍, റോഹന്‍ കുന്നുമ്മല്‍, റോജിത് ഗണേഷ്, ഷറഫുദ്ദീന്‍, വിശ്വേശര്‍ സുരേഷ്, മനു കൃഷ്ണന്‍, എംഎസ് അഖില്‍, അബ്ദുല്‍ ബസിദ്, വൈശാഖ് ചന്ദ്രന്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com