ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

നിങ്ങള്‍ പോകുന്നതാണ് നല്ലതെന്ന് അവതാരകന്‍, ടിവി ഷോയില്‍ നിന്ന് ഇറങ്ങി പോയി അക്തര്‍(വീഡിയോ)

പരിപാടിയുടെ അവതാരകനും അക്തറും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്തര്‍ ഇറങ്ങി പോവുകയുമായിരുന്നു
Published on

ലാഹോര്‍: ട്വന്റി20 ലോകകപ്പുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ഷോയ്ക്ക് ഇടയില്‍ ഇറങ്ങി പോയി പാക് മുന്‍ പേസര്‍ അക്തര്‍. പരിപാടിയുടെ അവതാരകനും അക്തറും തമ്മില്‍ തര്‍ക്കമുണ്ടാവുകയും അക്തര്‍ ഇറങ്ങി പോവുകയുമായിരുന്നു. 

പിടിവി ചാനലിന്റെ ക്രിക്കറ്റ് ഷോയില്‍ സര്‍ വിവ് റിച്ചാര്‍ഡ്‌സ്, ഡേവിഡ് ഗോവര്‍, റാഷിദ് ലത്തീഫ്, ഉമര്‍ ഗുല്‍, അഖ്വിബ് ജാവേദ്, പാകിസ്ഥാന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍ എന്നിവരാണ് അക്തറിന് ഒപ്പമുണ്ടായത്. ക്രിക്കറ്റ് ചരിത്രകാരനായ നിയാസ് ആണ് പരിപാടിയുടെ അവതാരകനായത്. 

അവതാരകന്റെ ചോദ്യങ്ങളെ അക്തര്‍ അവഗണിച്ചത് പ്രകോപനം

അവതാരന്റെ ചോദ്യങ്ങളെ അവഗണിച്ച് പകരം പാക് പേസര്‍ റൗഫിനെ പുകഴ്ത്തുകയാണ് അക്തര്‍ ചെയ്തത്. തന്റെ ചോദ്യങ്ങളെ അക്തര്‍ അവഗണിച്ചതില്‍ അതൃപ്തി അവതാരകന്‍ വ്യക്തമാക്കി. ഇത് ക്ഷമിക്കാനാവില്ലെന്നും നിങ്ങള്‍ പോവുന്നതാണ് നല്ലത് എന്നും അവതാരകന്‍ പറഞ്ഞു. ഇതോടെ അക്തര്‍ സ്റ്റുഡിയോ വിട്ടു. 

ക്രിക്കറ്റ് അനലിസ്റ്റ് എന്ന ജോലിയില്‍ നിന്നും അക്തര്‍ രാജി വെച്ചു. അക്തര്‍ ഇറങ്ങി പോവുമ്പോഴും ഭാവവ്യത്യാസം ഇല്ലാതെയാണ് അവതാരകന്‍ ഇരിക്കുന്നത്. എന്നാല്‍ വിവ് റിച്ചാര്‍ഡ്‌സ് ഉള്‍പ്പെടെയുള്ളവരില്‍ ഞെട്ടല്‍ വ്യക്തമായിരുന്നു. അക്തറിന് അനുകൂലമായാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രതികരണങ്ങള്‍ ഉയരുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com