വംശീയവാദി എന്ന് വിളിക്കരുത്, അത് സഹിക്കാനാവില്ല; മാപ്പ് ചോദിച്ച് ഡികോക്ക്‌

ഞാന്‍ കാരണം ഉണ്ടായ വേദനയ്ക്കും ആശയ കുഴപ്പങ്ങള്‍ക്കുമെല്ലാം ക്ഷമ ചോദിക്കുന്നു
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ദുബായ്: വര്‍ണവെറിക്ക് എതിരെ മുട്ടിന്മേല്‍ നിന്ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ തയ്യാറാവാതിരുന്ന സംഭവത്തില്‍ മാപ്പ് ചോദിച്ച് സൗത്ത് ആഫ്രിക്കന്‍ താരം ഡികോക്ക്. വെസ്റ്റ് ഇന്‍ഡീസീന് എതിരായ കളിക്ക് മുന്‍പ് മുട്ടിന്മേല്‍ നില്‍ക്കാന്‍ താത്പര്യം ഇല്ലാത്തതിനെ തുടര്‍ന്ന് ഡികോക്ക് ടീമില്‍ നിന്ന് തന്നെ പിന്മാറിയിരുന്നു. 

സഹതാരങ്ങളോടും നാട്ടിലുള്ള ആരാധകരോടും ക്ഷമ ചോദിച്ചാണ് ഡികോക്ക് തുടങ്ങുന്നത്. ഈ ക്വിന്റന്‍ വിഷയം സൃഷ്ടിക്കാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. വംശിയധയ്ക്ക് എതിരെ നില്‍ക്കേണ്ടതിന്റെ പ്രാധാന്യം എനിക്കറിയാം. കളിക്കാര്‍ എന്ന നിലയില്‍ മാതൃക കാണിക്കേണ്ടതിന്റെ ഉത്തരവാദിത്വവും ഞങ്ങള്‍ക്ക് മേലുണ്ട്, പ്രസ്താവനയില്‍ ഡികോക്ക് പറയുന്നു. 

ഞാന്‍ മുട്ടിന്മേല്‍ നില്‍ക്കുന്നതിലൂടെ ഈ വിഷയത്തില്‍ ആരെയെങ്കിലും ബോധവത്കരിക്കാന്‍ കഴിയുമെങ്കില്‍, മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയുമ്പോള്‍ അതില്‍ എനിക്ക് ഒരുപാട് സന്തോഷമേയുള്ളു. വെസ്റ്റ് ഇന്‍ഡീസിന് എതിരെ കളിക്കാതിരുന്ന് ആരെയും അപമാനിക്കാന്‍ ഞാന്‍ ഉദ്ധേശിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ കളിക്കാനായി പോവുമ്പോഴാണ് ഈ വിഷയം കടന്നു വരുന്നത്. 

അവിവേകി, സ്വാര്‍ഥന്‍, പക്വതയില്ലാത്തവന്‍...ഇതൊന്നും എന്നെ വേദനിപ്പിക്കില്ല. പക്ഷേ തെറ്റിദ്ധാരണയുടെ പുറത്ത് വംശീയവാദി എന്ന് വിളിക്കരുത്. അതെന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നു. എന്റെ കുടുംബത്തെ വേദനിപ്പിക്കുന്നു. ഗര്‍ഭിണിയായ എന്റെ ഭാര്യയെ വേദനിപ്പിക്കുന്നു.

ഞാന്‍ കാരണം ഉണ്ടായ വേദനയ്ക്കും ആശയ കുഴപ്പങ്ങള്‍ക്കുമെല്ലാം ക്ഷമ ചോദിക്കുന്നു. പല വംശത്തില്‍പ്പെട്ടവരുടെ കുടുംബമാണ് എന്റേതും. എന്റെ സ്റ്റെപ്പ് മോം കറുത്ത വര്‍ഗക്കാരിയാണ്. എന്റെ സഹോദരിമാര്‍ വെളുത്തവരാണ്. 

എല്ലാവര്‍ക്കും അവകാശങ്ങളുണ്ട് എന്ന് പഠിച്ചാണ് ഞാന്‍ വളര്‍ന്നത്‌

നമ്മള്‍ എല്ലാവര്‍ക്കും അവകാശങ്ങളുണ്ട് എന്ന് പഠിച്ചാണ് ഞാന്‍ വളര്‍ന്നത്. ആ അവകാശങ്ങള്‍ക്കെല്ലാം പ്രാധാന്യമുണ്ട്. ഇങ്ങനെ ചെയ്യണം എന്ന് നിര്‍ദേശിക്കുന്നത് ചെയ്യുന്നതിലൂടെ എന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് എനിക്ക് തോന്നി. ബോര്‍ഡുമായി കഴിഞ്ഞ രാത്രി ഞാന്‍ സംസാരിച്ചിരുന്നു. ഈ സംഭവങ്ങള്‍ മാച്ച് ഡേയില്‍ സംഭവിക്കാന്‍ പാടില്ലായിരുന്നു. 

ഞാന്‍ ഒരു മാതൃക രൂപപ്പെടുത്തേണ്ടതുണ്ട്. എന്താണോ ചെയ്യാന്‍ തോന്നുന്നത് അത് ചെയ്യാനുള്ള ചോയിസ് ഉണ്ടെന്ന് നേരത്തെ ഞങ്ങളോട് പറഞ്ഞിരുന്നു. ഇത്തരം ഒരു പ്രവര്‍ത്തിയിലൂടെ എന്തിന് ഞാന്‍ എന്റെ ഐക്യദാര്‍ഡ്യം പ്രദര്‍ശിപ്പിക്കേണ്ടതുണ്ട് എന്ന് എനിക്ക് മനസിലാവുന്നില്ല. നമ്മളോട് ആലോചിക്കാതെ ഒരു കാര്യം ചെയ്യാന്‍ പറയുമ്പോള്‍ ആ ചെയ്യുന്ന കാര്യം അര്‍ഥമില്ലാത്തതാവുന്നു എന്ന് എനിക്ക് തോന്നി. 

ഞാന്‍ വംശീയവാതി ആയിരുന്നു എങ്കില്‍ അവിടെ മുട്ടിന്മേല്‍ അനായാസം നില്‍ക്കാന്‍ എനിക്കാവും, കള്ളം പറയാനാവും. അത് തെറ്റാണ്. അതൊരു നല്ല സമൂഹമുണ്ടാക്കാന്‍ സഹായിക്കില്ല. എനിക്കൊപ്പം കളിച്ചവര്‍ക്കും വളര്‍ന്നവര്‍ക്കും അറിയാം ഞാന്‍ എന്താണെന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com