മുഹമ്മദ് ആമിറുമായി വാക് യുദ്ധം; ഇമ്രാന്‍ ഖാനോട് അഭ്യര്‍ഥനയുമായി ഹര്‍ഭജന്‍ സിങ് 

പാക് പ്രധാനമന്ത്രിയോട് ആമിറിനെ പോലെയുള്ളവരെ പഠിപ്പിക്കാന്‍ സ്‌കൂള്‍ തുറക്കണം എന്ന് പറയുകയാണ് ഹര്‍ഭജന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റതിന് പിന്നാലെ പാക് ബൗളര്‍ മുഹമ്മദ് ആമിറും ഹര്‍ഭജന്‍ സിങ്ങും തമ്മില്‍ ട്വിറ്ററില്‍ വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിക്കവെ പാക് പ്രധാനമന്ത്രിയോട് ആമിറിനെ പോലെയുള്ളവരെ പഠിപ്പിക്കാന്‍ സ്‌കൂള്‍ തുറക്കണം എന്ന് പറയുകയാണ് ഹര്‍ഭജന്‍. 

ഇതുപോലുള്ള കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ തുറക്കണം എന്ന് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെടുകയാണ് ഞാന്‍. അവിടെ മുതിര്‍ന്ന കൡാരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് അവര്‍ക്ക് പഠിക്കാം. ഞങ്ങളുടെ രാജ്യത്തെ ഞങ്ങളെ മര്യാദ പഠിപ്പിക്കുന്നു. ഇപ്പോഴും വസീം അക്രമിനെ പോലെയുള്ള ക്രിക്കറ്റ് താരങ്ങളോടെ വളരെ ബഹുമാനത്തോടെയാണ് ഞങ്ങള്‍ സംസാരിക്കുന്നത്, ഹര്‍ഭജന്‍ പറഞ്ഞു. 

ആരാണ് മുഹമ്മദ് ആമിര്‍? 

ആരോട് എങ്ങനെയാണ് സംസാരിക്കേണ്ടത് എന്ന് ആമിറിനെ പോലെയുള്ളവര്‍ക്ക് അറിയില്ല. സ്വന്തം രാജ്യത്തെ വിറ്റ് ക്രിക്കറ്റ് താരത്തോട് ഞാന്‍ സംസാരിക്കാന്‍ പാടില്ലായിരുന്നു. ഞാനും അക്തറും തമ്മിലുള്ള നേരമ്പോക്ക് പോലെയല്ല ഇത്. ഒരുപാട് നാളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഒരുപാട് ക്രിക്കറ്റ് ഒരുമിച്ച് കളിച്ചിട്ടുണ്ട്. 

എന്നാല്‍ മുഹമ്മദ് ആമിര്‍ ആരാണ്? ലോര്‍ഡ്‌സില്‍ ഒത്തുകളിക്ക് ശിക്ഷിക്കപ്പെട്ടതല്ലേ? എന്താണ് അയാളുടെ വിശ്വാസ്യത? 10 മത്സരം രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ടാവും. എന്നിട്ട് പണത്തിന് വേണ്ടി രാജ്യത്തെ ഒറ്റി കൊടുത്തു, ഹര്‍ഭജന്‍ പറഞ്ഞു. 

2010ലെ പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലാണ് ഒത്തുകളി വിവാദം ഉയരുന്നത്. മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ്, സല്‍മാന്‍ ബട്ട് ഉള്‍പ്പെടെ മൂന്ന് കളിക്കാരെ ഇതോടെ ക്രിക്കറ്റില്‍ നിന്ന് വിലക്കി. 2016ല്‍ ആമിര്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി..2020ലാണ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com