എല്ലാവരുടേയും ഫേവറിറ്റാണ് ഇന്ത്യ, അവര്‍ ഫൈനലില്‍ എത്തണം; പിന്തുണയുമായി പാകിസ്ഥാന്‍ കോച്ച്

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യാ-പാകിസ്ഥാന്‍ ഫൈനല്‍ വരണമെന്ന ആഗ്രഹം പങ്കുവെച്ച് പാക് കോച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യാ-പാകിസ്ഥാന്‍ ഫൈനല്‍ വരണമെന്ന ആഗ്രഹം പങ്കുവെച്ച് പാക് കോച്ച് സഖ്‌ലെയ്ന്‍ മുഷ്താഖ്. എല്ലാവരും ഫേവറിറ്റുകളായാണ് ഇന്ത്യയെ കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. 

ഞങ്ങള്‍ അവരെ തോല്‍പ്പിച്ചതിനാല്‍ അല്ല ഇന്ത്യ ഫൈനലിലേക്ക് എത്തണം എന്ന് പറയുന്നത്. കരുത്തരാണ് ഇന്ത്യ. ഇന്ത്യ ഫൈനലിലേക്ക് എത്തിയാല്‍ ഐസിസിക്കും ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും അത് സന്തോഷമാവും. എല്ലാവര്‍ക്കും അത് ആസ്വദിക്കാന്‍് കഴിയും. ഞങ്ങളുടെ അയല്‍രാജ്യമാണ് ഇന്ത്യ. ഒരു മത്സരം കൂടി കളിച്ചാല്‍ ഞങ്ങള്‍ക്കിടയിലെ ബന്ധം മെച്ചപ്പെടും. 

സെമി ഫൈനലിന്റെ പടിവാതില്‍ക്കല്‍ പാകിസ്ഥാന്‍

ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യയേയും ന്യൂസിലാന്‍ഡിനേയും തോല്‍പ്പിച്ച് പാകിസ്ഥാന്‍ സെമി പ്രതീക്ഷകള്‍ സജീവമായി നിര്‍ത്തുകയാണ്. അടുത്ത കളിയില്‍ അഫ്ഗാനിസ്ഥാന് എതിരേയും ജയം പിടിച്ചാല്‍ പാകിസ്ഥാന്‍ സെമി ഉറപ്പിക്കാം. 

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കടുപ്പമേറിയ ക്രിക്കറ്റ് ആണ് കളിക്കുന്നത്. ലോക ചാമ്പ്യനാവണം എന്ന ചിന്താഗതിയുമായി എത്തുമ്പോള്‍ എതിരാളി ആര് എന്നത് ഒരു വിഷയമാവില്ല എന്നും പാകിസ്ഥാന്‍ കോച്ച് പറഞ്ഞു. പാകിസ്ഥാന്റെ ഇടക്കാല പരിശീലകനാണ് സഖ്‌ല്വെയ്ന്‍. ലോകകപ്പിന് ഏതാനും ആഴ്ച മുന്‍പ് മാത്രമാണ് അദ്ദേഹം പാക് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com