ജീവന്‍ മരണ പോരാട്ടമാണ്, കഴിവുകളെല്ലാം പുറത്തെടുക്കണം; വിന്‍ഡിസ് താരങ്ങളോട് നിക്കോളാസ് പൂരന്‍

സ്വന്തം കഴിവുകള്‍ വേണ്ടവിധം വിനിയോഗിക്കാനാണ് നിക്കോളാസ് പൂരന്‍ സഹതാരങ്ങളോട് പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ആദ്യ രണ്ട് കളിയിലും തോറ്റാണ് നിലവിലെ ചാമ്പ്യന്മാരുടെ നില്‍പ്പ്. ബംഗ്ലാദേശിന് എതിരെ ഇറങ്ങുമ്പോള്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തുകയാണ് വിന്‍ഡിസിന്റെ ലക്ഷ്യം. ഇവിടെ സ്വന്തം കഴിവുകള്‍ വേണ്ടവിധം വിനിയോഗിക്കാനാണ് നിക്കോളാസ് പൂരന്‍ സഹതാരങ്ങളോട് പറയുന്നത്. 

തിരിച്ചുവരാന്‍ നല്ല അവസരമാണ് ഇത്. ഷാര്‍ജയില്‍ എങ്ങനെയാവും കാര്യങ്ങള്‍ എന്ന് അറിയില്ല. ചെറിയ ബൗണ്ടറികളിലേക്ക് ആയിരിക്കില്ല ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാനാവും ശ്രമിക്കുക. അതിന് സാധിച്ചാല്‍ മത്സരം ഫലം പിന്നെ അനുകൂലമാവും, നിക്കോളാസ് പൂരന്‍ പറഞ്ഞു.

ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 55 റണ്‍സിനാണ് ഇംഗ്ലണ്ടിന് മുന്‍പില്‍ വിന്‍ഡിസ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. രണ്ടാമത്തെ കളിയില്‍ സൗത്ത് ആഫ്രിക്കയോടും തോറ്റു. ഗ്രൂപ്പ് ഒന്നില്‍ അവസാന സ്ഥാനത്താണ് വിന്‍ഡിസ് ഇപ്പോള്‍. ഇനി ഒരു തോല്‍വിയിലേക്ക് കൂടി വീണാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ പ്ലേഓഫ് സാധ്യതകള്‍ അവസാനിക്കും. 

വെസ്റ്റ് ഇന്‍ഡീസിന് തലവേദന ബാറ്റ്‌സ്മാന്മാര്‍

ബാറ്റ്‌സ്മാന്മാര്‍ നിരാശപ്പെടുത്തുന്നതാണ് വിന്‍ഡിസിന്റെ പ്രശ്‌നം. യുഎഇയിലെ സാഹചര്യങ്ങള്‍ വിന്‍ഡിസിന്റെ ബാറ്റിങ് ശൈലിക്ക് ചേരുന്നില്ല. സ്പിന്‍ ആക്രമണത്തിലൂടെയാണ് വിന്‍ഡിസ് ബാറ്റിങ് നിരയെ എതിരാളികള്‍ തുടക്കത്തില്‍ തന്നെ നേരിടുന്നത്. ബംഗ്ലാദേശിന്റെ പക്കലും മൂര്‍ച്ചയേറിയ സ്പിന്‍ ആയുധങ്ങള്‍ ഉണ്ടെന്നത് വിന്‍ഡിസിനെ കുഴയ്ക്കുന്നു. 

ബംഗ്ലാദേശിനും യുഎഇയില്‍ സന്തോഷിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ആദ്യ കളിയില്‍ ശ്രീലങ്കയോടും രണ്ടാമത്തേതില്‍ ഇംഗ്ലണ്ടിനോടും അവര്‍ തോറ്റു. ഇംഗ്ലണ്ടിന് എതിരെ 20 ഓവറില്‍ 124 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് കണ്ടെത്താനായത്. പവര്‍പ്ലേയില്‍ റണ്‍സ് താളം പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. 

പരിക്കേറ്റ ഒബെഡ് മകോയ്ക്ക് പകരം ഹോള്‍ഡര്‍ വിന്‍ഡിസ് ടീമിലേക്ക് എത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ ഹോള്‍ഡര്‍ മികവ് കാണിച്ചിരുന്നു. ഇത് വിന്‍ഡിസിന് പ്രതീക്ഷ നല്‍കുന്നതാണ്. ക്രിസ് ഗെയ്‌ലിനെ ഓപ്പണിങ്ങിലേക്ക് വിന്‍ഡിസ് മടക്കി കൊണ്ടുവരാനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com