ഓസ്‌ട്രേലിയ സമ്മതിച്ചു, ഇന്ത്യയേയും ഇംഗ്ലണ്ടിനേയും കൊണ്ടുവരണം; ചതുര്‍ രാഷ്ട്ര പരമ്പരക്കായി നീക്കം കടുപ്പിച്ച് പാകിസ്ഥാന്‍ 

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് വഴിയൊരുക്കാനുള്ള ശ്രമങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കറാച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് 
വഴിയൊരുക്കാനുള്ള ശ്രമങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ റമീസ് രാജ. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പെടെ നാല് രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ടൂര്‍ണമെന്റ് സാധ്യമാക്കാന്‍ ബിസിസിഐയുമായി ചര്‍ച്ച നടത്തുമെന്നാണ് റമീസ് രാജ പറയുന്നത്. 

ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ട്വന്റി20 ടൂര്‍ണമെന്റ് ആണ് പാക് ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇതിനോട് അനുകൂലമായാണ് ഓസ്‌ട്രേലിയ പ്രതികരിച്ചത്. ഇന്ത്യ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പ്രതികരണത്തിനായാണ് പാകിസ്ഥാന്‍ കാത്തിരിക്കുന്നത്. 

ബിസിസിഐയുമായി റമീസ് രാജ സംസാരിക്കും

ഐസിസി യോഗങ്ങള്‍ക്കിടയില്‍ ബിസിസിഐ അധികൃതരുമായി റമീസ് രാജ സംസാരിക്കുമെന്നാണ് സൂചന. ഒറ്റ ദിവസം കൊണ്ട് ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റ് വിറ്റു തീരുന്നു. നമുക്ക് രാഷ്ട്രിയം അറിയാത്തിടത്തോളം ഒരു ക്രിക്കറ്റ് താരം ബിസിസിഐയെ നയിക്കുമ്പോള്‍ നമുക്ക് പരസ്പരം സമീപിക്കാം എന്ന് തോന്നുന്നതായി റമീസ് രാജ പ്രതികരിച്ചിരുന്നു. 

ചതുരാഷ്ട്ര ടൂര്‍ണമെന്റിനെ കുറിച്ച് ഞാന്‍ ഗാംഗുലിയോട് സംസാരിക്കും. ത്രിരാഷ്ട്ര, ചതുരാഷ്ട്ര ടൂര്‍ണമെന്റുകളിലാണ് ഇനി ക്രിക്കറ്റിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റും വിജയകരമായി പൂര്‍ത്തിയാക്കിയതോടെ കൂടുതല്‍ രാജ്യങ്ങളെ പാകിസ്ഥാനിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് പിസിബി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com