ആറാം മത്സരത്തിലെങ്കിലും ജയിക്കുമോ? മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ജയ്ന്റ്‌സിന് എതിരെ

അഞ്ചില്‍ അഞ്ച് മത്സരങ്ങളും തോറ്റ മുംബൈ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മുംബൈ: അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് സീസണില്‍ ആദ്യ വിജയം തേടി ഇന്നിറങ്ങും. കെഎല്‍ രാഹുലിന്റെ നേതൃത്വത്തില്‍ മികവിലേക്ക് ഉയരുന്ന പുതിയ ഫ്രാഞ്ചൈസി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ആണ് മുംബൈയുടെ എതിരാളി.

അഞ്ചില്‍ അഞ്ച് മത്സരങ്ങളും തോറ്റ മുംബൈ ഇന്ന് വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ആഗ്രഹിക്കുന്നുമുണ്ടാകില്ല. ഐപിഎല്ലില്‍ മുംബൈക്ക് വലിയ നിരാശ നല്‍കുന്ന സീസണായി സത്യത്തില്‍ ഇത്തവണ മാറി. സീസണിലെ 26ാം പോരാട്ടമാണ് മുംബൈ- ലഖ്‌നൗ മത്സരം. ലീഗില്‍ ഇതുവരെയായി ഒരു വിജയം പോലുമില്ലാത്ത ഏക ടീമും നിലവില്‍ മുംബൈ മാത്രമാണ്. 

ക്രുണാല്‍ പാണ്ഡ്യ, ക്വിന്റണ്‍ ഡി കോക്ക് എന്നിവര്‍ തങ്ങളുടെ പഴയ ടീമിനെതിരെ മികവ് പുലര്‍ത്തുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത്. ബേബി എബി എന്ന് വിളിപ്പേരുള്ള ഡെവാല്‍ഡ് ബ്രെവിസ് ഫോമിലെത്തിയത് മുംബൈയ്ക്ക് ആശ്വാസമാണ്. വിജയം തേടിയിറങ്ങുന്ന മുംബൈ കൂറ്റനടിക്കാരന്‍ ടിം ഡേവിഡിനെ മുംബൈ ഇന്ന് കളത്തിലിറക്കിയേക്കും. 

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതി വീണ ലഖ്‌നൗ ടീമില്‍ മാറ്റം വരുത്താന്‍ സാധ്യതയില്ല. മാര്‍ക്കസ് സ്‌റ്റോയിനിസ് അടക്കമുള്ള താരങ്ങള്‍ ടീമിന് പ്രതീക്ഷ നല്‍കുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com