നെതര്‍ലന്‍ഡ്‌സ് കോച്ച് റയാന്‍ കാംപെല്‍ ഗുരുതരാവസ്ഥയില്‍; ഹൃദയാഘാതത്തിന് പിന്നാലെ കോമയില്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കാംപെല്‍ കോമയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍
റയാന്‍ കോംപെല്‍/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
റയാന്‍ കോംപെല്‍/ഫോട്ടോ: ഇന്‍സ്റ്റഗ്രാം

പെര്‍ത്ത്: നെതര്‍ലന്‍ഡ്‌സ് ക്രിക്കറ്റ് ടീം പരിശീലകനും മുന്‍ ഓസീസ് താരവുമായി റയാന്‍ കാംപെല്ലിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കാംപെല്‍ കോമയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലെ പ്ലേഗ്രൗണ്ടില്‍ സമയം ചെലവഴിക്കുന്നതിന് ഇടയിലാണ് കാംപെല്‍ കുഴഞ്ഞു വീണത്. നെതര്‍ലന്‍ഡ്‌സിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ കാംപെല്‍ ടീമിനൊപ്പമുണ്ടായി. എന്നാല്‍ ഏകദിന പരമ്പരയില്‍ നെതര്‍ലന്‍ഡ്‌സ് 3-0ന് തോറ്റിരുന്നു. 

ഹൃദയാഘാതമുണ്ടായത് കുടുംബത്തിനൊപ്പം സമയം ചിലവിടവെ

നെതര്‍ലന്‍ഡ്‌സ് ടീമില്‍ നിന്ന് ഏഴ് ദിവസത്തെ ഇടവേള എടുത്ത് കുടുംബാംഗങ്ങളെ കാണാന്‍ പെര്‍ത്തിലെ തന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു കാംപെല്‍. 2002ലാണ് കാംപെല്‍ ഓസ്‌ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 2016ല്‍ തന്റെ 44ാം വയസില്‍ ട്വന്റി20 ക്രിക്കറ്റിലും കാംപെല്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 

ഹോങ്കോങ്ങിന് വേണ്ടിയായിരുന്നു ട്വന്റി20യിലെ അരങ്ങേറ്റം. രണ്ട് ട്വന്റി20 മത്സരങ്ങള്‍ കളിച്ചതിന് ശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചു. 2017ലാണ് നെതര്‍ലന്‍ഡ്‌സ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com