അടിമുടി മാറുമോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്? തന്ത്രങ്ങളുമായി എറിക് എത്തുന്നു; സ്ഥിരീകരിച്ച് ക്ലബ്

അടുത്ത സീസണ്‍ മുതല്‍ എറിക് ടെന്‍ ഹാഗ് ടീമിനെ പരീശിലിപ്പിക്കും. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് ഇംഗ്ലീഷ് വമ്പന്‍മാരുമായി എറിക് കരാര്‍ ഒപ്പിട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരിശീലിപ്പിക്കാന്‍ ഡച്ച് കോച്ച് എറിക് ടെന്‍ ഹാഗ് എത്തുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അയാക്‌സിന്റെ പരിശീലകന്‍ കൂടിയായ ടെന്‍ ഹാഗ് എത്തുന്നത് സംബന്ധിച്ച് വാര്‍ത്തകളുണ്ടായിരുന്നു. ടെന്‍ ഹാഗിനെ നിയമിക്കുന്നതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 

അടുത്ത സീസണ്‍ മുതല്‍ എറിക് ടെന്‍ ഹാഗ് ടീമിനെ പരീശിലിപ്പിക്കും. മൂന്ന് വര്‍ഷത്തേക്കുള്ള കരാറിലാണ് ഇംഗ്ലീഷ് വമ്പന്‍മാരുമായി എറിക് കരാര്‍ ഒപ്പിട്ടത്. 2025 വരെയാണ് കാലാവധി. ടെന്‍ ഹാഗിനൊപ്പം അയാക്‌സിന്റെ സഹ പരിശീലകന്‍ മിച്ചല്‍ വാന്‍ ഡെര്‍ ഗാഗും ഓള്‍ഡ്ട്രഫോര്‍ഡില്‍ എത്തും.

താത്കാലിക പരിശീലകന്‍ റാല്‍ഫ് റാഗ്നിക്കിന്റെ കരാര്‍ ഈ സീസണില്‍ അവസാനിക്കും. അദ്ദേഹം കണ്‍സള്‍ട്ടിങ് റോളിലേക്ക് മാറും. 

പിഎസ്ജി പരിശീലകന്‍ മൗറീസിയോ പൊചെറ്റിനോയായിരുന്നു സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന മറ്റൊരു പരിശീലകന്‍. എന്നാല്‍ ആരാധകര്‍ എറിക് ടെന്‍ ഹാഗിനായി മുറവിളി കൂട്ടി. മാത്രമല്ല സമീപ കാലത്ത് അയാക്‌സ് നടത്തിയ മുന്നേറ്റങ്ങളും നേട്ടങ്ങളും എറിക് ടെന്‍ ഹാഗിന് മുന്‍തൂക്കം നല്‍കി. 

ഡച്ച് ക്ലബായ അയാക്‌സ് ആംസ്റ്റഡാമിനെ 2017 മുതല്‍ പരിശീലിപ്പിക്കുന്നത് എറിക് ടെന്‍ ഹാഗാണ്. ടീമിനെ അടിമുടി ഉടച്ചു വാര്‍ത്ത എറികിന്റെ പരിശീലന തന്ത്രം ഫുട്‌ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. അയാക്‌സിനെ മനോഹര ഫുട്‌ബോള്‍ കളിക്കുന്ന ടീമായി പരിവര്‍ത്തിപ്പിച്ച എറിക്, എത്യാസ് ഡിലിറ്റും ഫ്രങ്ക് ഡിയോങും വാന്‍ ഡെ ബികും പോലെയുള്ള യുവതാരങ്ങളെ വളര്‍ത്തിയെടുത്തിട്ടുള്ള പരിശീലകന്‍ കൂടിയാണ്. അയാക്‌സിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2മിക്യണ്‍ യൂറോയുടെ റിലീസ് ക്ലോസ് നല്‍കും.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരീശിലിപ്പിക്കുന്നത് മഹത്തായ ബഹുമതിയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എറിക് പ്രതികരിച്ചു.

ക്ലബിന്റെ മഹത്തായ ചരിത്രവും ആരാധകര്‍ക്ക് ടീമിനോടുള്ള അഭിനിവേശവും എനിക്ക് നല്ല ബോധ്യമുണ്ട്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ദൃഢനിശ്ചയവുമായാണ് താന്‍ ഇംഗ്ലണ്ടിലേക്ക് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാർത്ത വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com