പ്ലേയിങ് ഇലവനില്‍ ഇടമില്ല, നെറ്റ്‌സില്‍ പന്തെറിയുക പ്രയാസം; ഒരവസരം പോലും കിട്ടാത്തതിലേക്ക് ചൂണ്ടി ചേതന്‍ സക്കറിയ

ഒരു കളിയില്‍ പോലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേയിങ് ഇലവനില്‍ ചേതന് ഇതുവരെ ഇടം നേടാനായിട്ടില്ല
ചേതൻ സക്കറിയ/ഫോട്ടോ:ഐപിഎൽ, ബിസിസിഐ
ചേതൻ സക്കറിയ/ഫോട്ടോ:ഐപിഎൽ, ബിസിസിഐ

മുംബൈ: 4.2 കോടി രൂപയ്ക്കാണ് പേസര്‍ ചേതന്‍ സക്കറിയയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. എന്നാല്‍ ഒരു കളിയില്‍ പോലും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്ലേയിങ് ഇലവനില്‍ ചേതന് ഇതുവരെ ഇടം നേടാനായിട്ടില്ല. ടീമിനുള്ളില്‍ ഇടം നേടാനാവാതെ വന്നതിന് പിന്നാലെ ചേതന്റെ ട്വീറ്റാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്റെ ആത്മകഥയുടെ ഭാഗമാണ് ട്വിറ്ററില്‍ ചേതന്‍ സക്കറിയ പങ്കുവെക്കുന്നത്. ശ്രദ്ധയോടെ ശാന്തമായിരിക്കുക എന്ന തലക്കെട്ടോടെയാണ് ചേതന്റെ ട്വീറ്റ്. പ്ലേയിങ് ഇലവനില്‍ ഇടം നേടില്ല എന്നറിഞ്ഞും നെറ്റ്‌സില്‍ പന്തെറിയുക പ്രയാസമാണ് എന്ന ആന്‍ഡേഴ്‌സന്റെ ആത്മകഥയിലെ ഭാഗമാണ് ചേതന്‍ പങ്കുവെച്ചത്. 

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ചേതന്‍. ആര്‍ച്ചറുടെ അഭാവത്തില്‍ ടീമില്‍ ഇടം നേടിയ ചേതന്‍ മികവ് കാണിച്ചതോടെ ഇന്ത്യയുടെ ട്വന്റി20 ടീമിലേക്കും എത്തി. രാജസ്ഥാന് വേണ്ടി 14 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 8.19 എന്ന ഇക്കണോമി റേറ്റില്‍ 14 വിക്കറ്റാണ് സക്കറിയ വീഴ്ത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com