ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ ഗുജറാത്ത്; കൊല്‍ക്കത്തക്കെതിരെ ടോസ്, ബാറ്റിങ് തെരഞ്ഞെടുത്തു

ആറില്‍ അഞ്ച് കളിയും ജയിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് വരുന്നത്. തോല്‍വി നേരിട്ടത് ഒരിടത്ത് മാത്രം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരികെ പിടിക്കുക ലക്ഷ്യമിട്ട് കൊല്‍ക്കത്തക്കെതിരെ ഗുജറാത്ത് ടൈറ്റന്‍സ്. ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുത്തു.

പാറ്റ് കമിന്‍സിന് പകരം ടിം സൗത്തിയും ഷെല്‍ഡന്‍ ജാക്‌സന് പകരം റിങ്കു സിങ്ങും ആരോണ്‍ ഫിഞ്ചിന് പകരം സാം ബില്ലിങ്‌സും കൊല്‍ക്കത്ത ഇലവനിലേക്ക് എത്തി. വിജയ് ശങ്കറെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റിയാണ് ഗുജറാത്ത് ഇറങ്ങുന്നത്. 

ആറില്‍ അഞ്ച് കളിയും ജയിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് വരുന്നത്. തോല്‍വി നേരിട്ടത് ഒരിടത്ത് മാത്രം. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. മൂന്ന് കളിയില്‍ ജയം നേടിയപ്പോള്‍ നാല് കളിയില്‍ തോല്‍വിയിലേക്ക് വീണു. 

ഹര്‍ദിക്കും മില്ലറും ഗുജറാത്തിന്റെ ബാറ്റിങ് കരുത്ത്‌

സീസണിലെ ഡെത്ത് ഓവര്‍ ബൗളിങ്ങിലെ ഏറ്റവും മോശം ഇക്കണോമി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റേതാണ്. നിലവില്‍ കൊല്‍ക്കത്ത നിരയില്‍ ഇക്കണോമി റേറ്റ് ആറില്‍ താഴെയായി നിര്‍ത്തുന്ന ബൗളര്‍ സുനില്‍ നരെയ്ന്‍ മാത്രമാണ്. 

96.50 എന്ന ശരാശരിയില്‍ ബാറ്റ് വീശുന്ന ഡേവിഡ് മില്ലറും 76 ബാറ്റിങ് ശരാശരിയുള്ള ഹര്‍ദിക്കും ഗുജറാത്ത്ിന്റെ കരുത്താണ്. കൊല്‍ക്കത്തയുടെ വിക്കറ്റുകള്‍ ഏറെയും വീഴ്ത്തിയിരിക്കുന്നത് സ്പിന്നര്‍മാരാണ്. അതിനാല്‍ ഇന്നത്തെ കളിയില്‍ റാഷിദ് ഖാന്റെ പ്രകടനവും നിര്‍ണായകമാവും.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com