നാല് വർഷത്തെ ഇടവേള; സുരക്ഷാ കവചവുമായി കളിക്കാനിറങ്ങി; നിർണായക വിക്കറ്റുകൾ വീഴ്ത്തി ഋഷി ധവാൻ

കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് താരം ഈ സീസണിലെ തന്റെ ആദ്യ കളിക്കിറങ്ങിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇടവേളയ്ക്ക് ശേഷം ഐപിഎൽ കളിക്കാനിറങ്ങിയ പഞ്ചാബ് കിങ്സ് താരം ഋഷി ധവാൻ ധരിച്ച സുരക്ഷാ കവചം ശ്രദ്ധേയമായി. ഇന്നലെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ പോരാട്ടത്തിലാണ് സുരക്ഷാ കവചവുമായി ഋഷി ധവാൻ കളത്തിലെത്തിയത്.

കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് താരം ഈ സീസണിലെ തന്റെ ആദ്യ കളിക്കിറങ്ങിയത്. പോരാട്ടത്തിൽ രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഋഷി ധവാൻ പഞ്ചാബിന്റെ വിജയത്തിൽ നിർണായക പങ്കും വഹിച്ചു.

രഞ്ജി ട്രോഫിക്കിടെ പരിക്കേറ്റതിന് പിന്നാലെ ഋഷി ധവാൻ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദ്ദേഹത്തിന് മൂക്കിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഇതാണ് ഋഷി ധവാന്‍ സുരക്ഷാ കവചം ധരിക്കാന്‍ കാരണം.

ഹിമാചല്‍ പ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐപിഎല്‍ ലേലത്തില്‍ 55 ലക്ഷം രൂപയ്ക്കാണ്‌ പഞ്ചാബ് കിങ്‌സ് ഋഷി ധവാനെ സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചലിനെ നയിച്ചതും ഋഷി ധവാനായിരുന്നു. 

ശസ്ത്രിക്രിയയെ തുടര്‍ന്ന് ഐപിഎല്‍ ഈ സീസണിലെ പ്രാരംഭ മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു. പഞ്ചാബിന്റെ എട്ടാമത്തെ മത്സരത്തോടെയാണ് ധവാന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ധോനിയുടേയും ശിവം ഡുബെയുടേയും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഋഷി ധവാന്‍ തിരിച്ചുവരവ് ആഘോഷിച്ചത്‌. 

ചെന്നൈക്കെതിരായ മത്സരത്തിന് മുന്നോടിയായി പഞ്ചാബ് അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ധവാന്‍ തന്റെ പരിക്കിനെ കുറിച്ചും തിരിച്ചുവരവിനെ കുറിച്ചും സംസാരിച്ചിരുന്നു.

'ഞാന്‍ നാല് വര്‍ഷത്തിന് ശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുകയാണ്. രഞ്ജി ട്രോഫിയില്‍ പരിക്കേറ്റത്‌ അല്‍പം നിരാശനാക്കി'- ഋഷി ധവാന്‍ പറഞ്ഞു. 

2016-ലാണ് ഋഷി ധവാന്‍ ഇതിന് മുമ്പ് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നും പഞ്ചാബ് കിങ്‌സിസ് താരമായിരുന്നു ഋഷി ധവാൻ.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com