സിഡ്‌നി: ഗാര്‍ഹീക പീഡന കേസില്‍ തടവ് ശിക്ഷ ലഭിക്കാതെ രക്ഷപെട്ട് ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്റര്‍. മാനസിക പ്രശ്‌നം ചൂണ്ടിയാണ് താരത്തിന് തടവ് ശിക്ഷ നല്‍കാതിരുന്നത്. ജയിലിന് പകരം മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ലേറ്ററിനെ കോടതി അയച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 52കാരനായ സ്ലേറ്ററിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗാര്‍ഹീക പീഡനം ചൂണ്ടി മുന്‍ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഡിസംബറില്‍ തന്റെ മുന്‍ ഭാര്യയെ സന്ദേശങ്ങളയച്ചും ഫോണ്‍ കോളുകളിലൂടേയും സ്ലേറ്റര്‍ വീണ്ടും മാനസികമായി പീഡിപ്പിച്ചു.
മൂന്ന് ആഴ്ചത്തെ ചികിത്സ
മൂന്ന് ആഴ്ചത്തെ ചികിത്സക്കായാണ് സ്ലേറ്ററെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരിക്കുന്നത്. നേരത്തെ 5 സൈക്യാട്രിസ്റ്റുകളുടെ അടുത്ത് സ്ലേറ്റര്‍ ചികിത്സ തേടിയിരുന്നു. 100 ദിവസത്തിന് മുകളില്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ് ചികിത്സ നേടുകയും ചെയ്തു.
1993 മുതല്‍ 2001 വരെ ഓസ്‌ട്രേലിയന്‍ ടീമിന്റെ ഭാഗമാണ് സ്ലേറ്റര്‍. 74 ടെസ്റ്റും 42 ഏകദിനവും ഓസ്‌ട്രേലിയക്കായി കളിച്ചു. കമന്റേറ്ററുടെ റോളില്‍ നിന്ന് കഴിഞ്ഞ വര്‍ഷം സെവന്‍ നെറ്റ് വര്‍ക്ക് സ്ലേറ്ററിനെ പുറത്താക്കി. ഓസൂസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന് എതിരായ പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക