37 വയസ്സ്, ദിനേഷ് കാർത്തിക്ക് ജനിച്ചത് പാകിസ്ഥാനിലായിരുന്നെങ്കിൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കാണില്ലായിരുന്നു; അഭിനന്ദിച്ച് പാക്ക് താരം 

 ദിനേഷ് കാർത്തിക്ക് ഈ പ്രായത്തിലും ക്രിക്കറ്റിലുള്ളത് ഇന്ത്യയിലായതുകൊണ്ടാണെന്നാണ് താരത്തിന്റെ വാക്കുകൾ
ദിനേഷ് കാർത്തിക്ക്
ദിനേഷ് കാർത്തിക്ക്

ന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെയും ബിസിസിഐയെയും പുകഴ്ത്തി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൽമാൻ ബട്ട്. ദിനേഷ് കാർത്തിക്ക് ഈ പ്രായത്തിലും ക്രിക്കറ്റിലുള്ളത് ഇന്ത്യയിലായതുകൊണ്ടാണെന്നും പാകിസ്ഥാനിലായിരുന്നെങ്കിൽ അദ്ദേഹത്തിന് ആഭ്യന്തര ക്രിക്കറ്റിൽ പോലും ഇടം കിട്ടില്ലായിരുന്നെന്നുമാണ് സൽമാൻ ബട്ടിന്റെ വാക്കുകൾ. 

ബെഞ്ചിലുള്ള താരങ്ങളെക്കുറിച്ചുവരെ ഇന്ത്യ ഗൗരവമായി ചിന്തിക്കുന്നു. മികച്ചൊരു ടീമിനെയാണ് ഇന്ത്യ തയാറാക്കിയെടുത്തിരിക്കുന്നത്. ശുഭ്മൻ ഗിൽ ഏകദിനത്തിൽ നല്ല കളി പുറത്തെടുക്കുന്നു. ദിനേഷ് കാർത്തിക്ക് ഫിനിഷറുടെ റോളിൽ തിളങ്ങുന്നു. സൂര്യകുമാർ യാദവ് ഓരോ ദിവസവും പുരോഗതി നേടുന്നു. ശ്രേയസ് അയ്യരുമുണ്ട്. ബോളിങ്ങിൽ അർഷ്ദീപ് സിങ്ങും ഇപ്പോൾ തിളങ്ങുന്നു. ഇന്ത്യയ്ക്ക് പ്രതിഭകളേറെയുണ്ട്, സൽമാൻ ബട്ട് യുട്യൂബ് വിഡിയോയിൽ പറഞ്ഞു. 

2004ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റെ കുറിച്ച ദിനേഷ് കാർത്തിക്ക് ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിലാണ് 37–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com