വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

അമ്പരപ്പിക്കും ക്യാച്ച്! 'സൂപ്പര്‍ മാന്‍ സ്റ്റബ്‌സ്'- മുഴുനീള ഡൈവ്, ഒറ്റ കൈയില്‍ പന്ത് (വീഡിയോ)

പത്താം ഓവറില്‍ എയ്ഡന്‍ മാര്‍ക്രം എറിഞ്ഞ പന്തില്‍ ഇംഗ്ലീഷ് താരം മൊയിന്‍ അലിയെ പുറത്താക്കാനാണ് 21കാരനായ താരം പറക്കും ഫീല്‍ഡിങുമായി കളം നിറഞ്ഞത്
Published on

സതാംപ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. 90 റണ്‍സിന്റെ കൂറ്റന്‍ വിജയം അവസാന പോരില്‍ സ്വന്തമാക്കിയ പ്രോട്ടീസ് പരമ്പര 2-1നാണ് പോക്കറ്റിലാക്കിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 192 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 101 റണ്‍സില്‍ അവസാനിച്ചു. 

മൂന്നാം പോരിനിടെ പിറന്ന ഒരു തകര്‍പ്പന്‍ ക്യാച്ചാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. യുവ താരം ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് ഈ സൂപ്പര്‍ ക്യാച്ചിന്റെ ഉടമ. 

പത്താം ഓവറില്‍ എയ്ഡന്‍ മാര്‍ക്രം എറിഞ്ഞ പന്തില്‍ ഇംഗ്ലീഷ് താരം മൊയിന്‍ അലിയെ പുറത്താക്കാനാണ് 21കാരനായ താരം പറക്കും ഫീല്‍ഡിങുമായി കളം നിറഞ്ഞത്. ഓവറിലെ അവസാന പന്തിലായിരുന്നു അലിയുടെ പുറത്താകല്‍. 

മാര്‍ക്രത്തിന്റെ ഫ്ലാറ്റര്‍ ഡെലിവറിയില്‍ ബാറ്റ് വച്ച അലിക്ക് പിഴച്ചു. താരം അടിച്ച പന്ത് ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ വച്ച് സ്റ്റബ്‌സ് കൈയില്‍ ഒതുക്കി. മുഴുനീള ഡൈവില്‍ താരം പന്ത് ഒറ്റ കൈയില്‍ ക്കുകയായിരുന്നു. സമീപ കാലത്ത് കണ്ട ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് എന്ന് ഈ പ്രകടനത്തെ പറയാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com