ചെസ്സ് ഒളിംപ്യാഡിനിടെ കടലിനടിയില്‍ ചതുരംഗക്കളി; 60 അടി താഴ്ചയില്‍ 'തമ്പിയും'

സ്‌കൂബാ ഡൈവിങ്ങിന്റെ വസ്ത്രങ്ങള്‍ക്ക് പകരം മുണ്ടും വേഷ്ടിയും തമ്പിയുടെ മുഖംമൂടിയും അണിഞ്ഞാണ് സ്‌കൂബാ ഡൈവര്‍ കടലിനടിയില്‍ വന്നത്
കടലിനടിയില്‍ ചെസ്സ്/ഫോട്ടോ: ട്വിറ്റര്‍
കടലിനടിയില്‍ ചെസ്സ്/ഫോട്ടോ: ട്വിറ്റര്‍

ചെന്നൈ: കടലിനടയില്‍ 60 അടി താഴ്ചയില്‍ ചെസ്സ്. ചെസ്സ് ഒളിംപ്യാഡിന്റെ ആവേശം കൂട്ടിയാണ് കടലിനടിയില്‍ ചെസ്സ് മത്സരം നടന്നത്. മത്സരാര്‍ഥികള്‍ക്കൊപ്പം തമ്പിയും കടലിനടിയിലെത്തി. 

മഹാബലിപുരത്തെ നീലാങ്കരയിലെ കാരമ്പക്കത്തെ കടലിലാണ് സംഭവം. സ്‌കൂബ ഡൈവിങ് പരിശീലകന്‍ അരവിന്ദ് തരുണ്‍ശ്രീയും സംഘവുമാണ് കടലിനടിയില്‍ ചെസ്സ് കളിച്ചത്. ഇവര്‍ക്കൊപ്പം ചെസ്സ് ഒളിംപ്യാഡിന്റെ ഭാഗ്യമുദ്രയായ തമ്പിയും എത്തി. സ്‌കൂബാ ഡൈവിങ്ങിന്റെ വസ്ത്രങ്ങള്‍ക്ക് പകരം മുണ്ടും വേഷ്ടിയും തമ്പിയുടെ മുഖംമൂടിയും അണിഞ്ഞാണ് സ്‌കൂബാ ഡൈവര്‍ കടലിനടിയില്‍ വന്നത്. 

വെള്ളത്തില്‍ പൊങ്ങാത്ത വിധമുള്ള ചെസ്സ് ബോര്‍ഡും കരുക്കളുമാണ് ഇതിനായി കൊണ്ടുവന്നത്. ആംഗ്യഭാഷയിലാണ് ആശയ വിനിമയം നടത്തിയത്. ഇന്ത്യ ആദ്യമായാണ് ചെസ്സ് ഒളിംപ്യാഡിന് വേദിയായത്. ഓപ്പണ്‍, വനിതാ സെഷനുകളിലായി 2000 കളിക്കാരാണ് ഒളിംപ്യാഡിന്റെ ഭാഗമായത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com