46ാം മിനിറ്റില്‍ പിന്‍വലിച്ചു, കലിപ്പിച്ച് ഗ്രൗണ്ട് വിട്ട് ക്രിസ്റ്റ്യാനോ; ബ്രൈറ്റണിനെതിരെ ബെഞ്ചിലിരിക്കാന്‍ സാധ്യത

ക്രിസ്റ്റിയാനോയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് പറഞ്ഞു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഞ്ചസ്റ്റര്‍: ക്ലബ് വിടുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടതില്‍ പ്രകോപിതനായി ഗ്രൗണ്ട് വിട്ട ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നീക്കത്തിനെതിരെ വിമര്‍ശനം. ക്രിസ്റ്റിയാനോയുടെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് പറഞ്ഞു. 

റയല്‍ വല്ലേക്കാനോക്കെതിരായ മത്സരത്തിലാണ് സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തതില്‍ പ്രതിഷേധിച്ച് മത്സരം കഴിയുന്നതിന് മുന്‍പ് തന്നെ ക്രിസ്റ്റ്യാനോ ക്ലബ് വിട്ടത്. റയല്‍ വല്ലേക്കാനോക്കെതിരെ രണ്ടാം പകുതി തുടങ്ങിയ ഉടനെ ക്രിസ്റ്റ്യാനോയെ പിന്‍വലിക്കുകയാണ് പരിശീലകന്‍ ചെയ്തത്. ഇതോടെ ഡഗൗട്ടിലിരിക്കാന്‍ തയ്യാറാവാതെ ക്രിസ്റ്റിയാനോ ഗ്രൗണ്ട് വിടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം നേടാനായേക്കില്ല

ടീമിന്റെ പ്രീസീസണിലെ തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ ടൂറുകളില്‍ ക്രിസ്റ്റിയാനോ ഭാഗമായിരുന്നില്ല. താരത്തിന്റെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇത് എന്നാണ് ക്ലബ് വിശദീകരിച്ചത്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടാനുള്ള ശ്രമങ്ങളിലായിരുന്നു ക്രിസ്റ്റ്യാനോ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 

അതിനിടയില്‍ പുതിയ സീസണില്‍ ക്രിസ്റ്റ്യാനോയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ എത്താനായേക്കില്ല എന്ന റിപ്പോര്‍ട്ടുകളും വരുന്നു. ഞായറാഴ്ചയാണ് പ്രീമിയര്‍ ലീഗ് സീസണിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആദ്യ മത്സരം. ബ്രൈറ്റണ്‍ ആണ് എതിരാളികള്‍. 

റയല്‍ വല്ലേക്കാനക്കോയ്ക്ക് എതിരെ കളിച്ച 45 മിനിറ്റ് മാത്രം കണക്കിലെടുക്ക് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് ക്രിസ്റ്റ്യാനോയെ ബ്രൈറ്റണിന് എതിരെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജേഡന്‍ സാഞ്ചോ, ആന്റണി മാര്‍ഷ്യല്‍, റഷ്‌ഫോര്‍ഡ് എന്നിവരെ മുന്നേറ്റത്തിലെ സഖ്യത്തില്‍ ഉള്‍പ്പെടുത്താനാവും എറിക് ടെന്‍ ഹാഗ് മുതിരുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com