"രാക്ഷസൻ" എന്ന് വിളിപ്പേര്, ഹൾക്കിനെ പോലെയാവാൻ 'മരുന്ന്' കുത്തിവച്ചു; ബോഡിബിൽഡർക്ക് ദാരുണാന്ത്യം 

സെഗാറ്റോ 'സിന്തോൾ' എന്ന മരുന്ന് ഉപയോഗിക്കുന്നുണ്ടായിരുന്നു
വാൽഡിർ സെഗാറ്റോ/ചിത്രം; ഇൻസ്റ്റ​ഗ്രാം
വാൽഡിർ സെഗാറ്റോ/ചിത്രം; ഇൻസ്റ്റ​ഗ്രാം

ഡോക്ടർമാരുടെ മുന്നറിയിപ്പ് വകവയ്ക്കാതെ മസിൽ വർധിപ്പിക്കാൻ ശരീരത്തിൽ മരുന്നു കുത്തിവച്ച ബ്രസീലിയൻ ബോഡിബിൽഡർ വാൽഡിർ സെഗാറ്റോക്ക് ദാരുണാന്ത്യം. 55 വയസ്സായിരുന്നു. സെഗാറ്റോ 'സിന്തോൾ' എന്ന മരുന്ന് ഉപയോഗിക്കുന്നുണ്ടായിരുന്നു.

മാർവൽ കഥാപാത്രം ഹൾക്ക്, ബോളിവുഡ് താരം അർനോൾഡ് ഷ്വാർസെനെഗർ എന്നിവരെ പോലെ മസിലുള്ള ഒരു ശരീരമായിരുന്നു സെഗാറ്റോയുടെ സ്വപ്‍നം. രൂപം കണ്ട് ആളുകൾ അയാളെ "രാക്ഷസൻ" എന്നാണ് വിളിച്ചിരുന്നത്. ആ വിളിയിൽ സെ​ഗാറ്റോയ്ക്ക് അഭിമാനമായിരുന്നു. മസിലുകൾ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ വാൽഡിർ സിന്തോൾ എന്ന ടിക്ടോക് അക്കൗണ്ടിലൂടെ ഇയാൾ പങ്കുവയ്ക്കാറുണ്ടായിരുന്നു. 1.7 ദശലക്ഷം ഫോളോവേഴ്സുള്ള അക്കൗണ്ടാണിത്. 

സിന്തോൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഡോക്ടർമാർ ആറു വർഷം മുമ്പ് സെ​ഗാറ്റോയ്ക്ക് മുന്നറിയിപ്പ് നൽകിയതാണ്. മസിലുകളെ ശക്തമാക്കി ശരീരസൗന്ദര്യം വർധിപ്പിക്കാൻ ഇത് സഹായിക്കുമെങ്കിലും മറ്റു പല പ്രശ്നങ്ങളും മരുന്നിന്റെ ഉപയോ​ഗം മൂലമുണ്ടാകും. ഈ മുന്നറിയിപ്പൊന്നും സെ​ഗാറ്റോ കാര്യമായി എടുത്തില്ല. ശ്വാസതടസ്സത്തെ തുടർന്നാണ് സെ​ഗാറ്റോയെ ആശുപത്രിയിലെത്തിച്ചത്. അവിടെ എത്തിയതും അയാൾക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com