22 ട്വന്റി20യില്‍ 17 വട്ടവും ജയം ഇംഗ്ലണ്ടിന്; തിരിച്ചടിക്കാന്‍ ഇന്ത്യന്‍ വനിതകള്‍, സെമി ഫൈനല്‍ ഇന്ന് 

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍ പോര്
വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്ങിന്റെ ആഘോഷം/ഫോട്ടോ:ബിസിസിഐ, ട്വിറ്റര്‍
വിക്കറ്റ് വീഴ്ത്തിയ രേണുക സിങ്ങിന്റെ ആഘോഷം/ഫോട്ടോ:ബിസിസിഐ, ട്വിറ്റര്‍

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍ പോര്. ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം. 

ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് ഇന്ത്യ സെമിയിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചപ്പോള്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ തോല്‍വി വഴങ്ങി. ഗ്രൂപ്പ് ബിയില്‍ ഒന്നാമതായാണ് ഇംഗ്ലണ്ടിന്റെ വരവ്. മൂന്ന് മത്സരങ്ങിലും ഇംഗ്ലണ്ട് ജയം നേടി. 

ട്വന്റി20 ക്രിക്കറ്റില്‍ 22 വട്ടമാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയത്. അതില്‍ 17 വട്ടവും ജയം പിടിച്ചത് ഇംഗ്ലണ്ട്. ഇന്ത്യ ജയിച്ചത് 5 തവണ മാത്രം. കഴിഞ്ഞ 5 വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇംഗ്ലണ്ട് 3 ജയവും ഇന്ത്യ രണ്ട് ജയവും നേടി. 2017ലെ വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ കൈകളില്‍ നിന്ന് നേരിട്ട തോല്‍വിക്കും ഇന്ത്യക്ക് കണക്ക് വീട്ടാനുണ്ട്. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ട്വന്റി20 ക്രിക്കറ്റിലെ ഉദ്ഘാടന മത്സരത്തില്‍ 3 വിക്കറ്റിന് ഓസ്‌ട്രേലിയയോട് തോറ്റാണ്് ഇന്ത്യ തുടങ്ങിയത്. രേണുക സിങ്ങിന്റെ ബൗളിങ് ഓസ്‌ട്രേലിയയെ വിറപ്പിച്ചെങ്കിലും ഇന്ത്യ തോല്‍വി വഴങ്ങി. രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെ 99ല്‍ ചുരുട്ടിക്കെട്ടിയ ഇന്ത്യ 8 വിക്കറ്റ് ജയം പിടിച്ചു. ബാര്‍ബഡോസിന് 100 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com