ട്രിപ്പിള്‍ ജംപില്‍ ചരിത്രനേട്ടവുമായി മലയാളിത്താരങ്ങള്‍; സ്വര്‍ണവും വെള്ളിയും

ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി.
മലയാളിത്താരം എല്‍ദോസ്
മലയാളിത്താരം എല്‍ദോസ്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. 17.3 മീറ്ററാണ് എല്‍ദേസ് ചാടിയത്. വെള്ളി നേടിയ അബൂബക്കല്‍ 17. 2 മീറ്റര്‍ ചാടി. വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു മലയാളിത്താരം സ്വര്‍ണം നേടുന്നത്‌.

ബോക്‌സിംഗിൽ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തിൽ അമിത് പാംഗല്‍ ഇന്ന് സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ മിനിമം വെയ്റ്റ് (45kg-48kg ) വിഭാ​ഗത്തിലാണ് നിതു സ്വർണം നേടിയത്. അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്‌ഡൊണാൾഡിനെ തകർത്തപ്പോൾ നിതു ഇംഗ്ലണ്ടിന്റെ തന്നെ ഡെമി ജേഡ് റെസ്‌താനെതിരെയാണ് വിജയിച്ചത്. 

നേരത്തെ ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടിയിരുന്നു.  വെങ്കല മെഡല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വീഴ്ത്തിയത്. നിശ്ചിത സമയം ഇരു ടീമും 1-1ന് സമനിലയിലെത്തി. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ 2-1നാണ് ഇന്ത്യയുടെ ജയം. 2006ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ നേടുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com