'ബ്രസീൽ ഫാൻ ആണ്... ഇതൊന്നും കാണാതെ പോകൂലാ'- മെസിയുടെ മാസ്മരിക ​ഗോൾ; വീഡിയോ പങ്കിട്ട് ശിവൻകുട്ടി

ഇപ്പോഴിതാ കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ ​ഗോളിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് തുടക്കമായപ്പോൾ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി) ആദ്യ കളിയിൽ ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്ത് ​ഗംഭീരമായി തന്നെ തുടങ്ങി. മത്സരത്തിൽ ഇരട്ട ​ഗോളുകളുമായി സൂപ്പർ താരം ലയണൽ മെസി കളം നിറഞ്ഞതാണ് ആരാധകർക്ക് സന്തോഷം നൽകുന്നത്. മാത്രമല്ല താരം നേടിയ അക്രോബാറ്റിക് ​ഗോളും ഇപ്പോൾ ഫുട്ബോൾ ലോകത്ത് തരം​ഗമായി മാറിക്കഴിഞ്ഞു. 

ഇപ്പോഴിതാ കടുത്ത ബ്രസീൽ ആരാധകനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ ​ഗോളിന്റെ വീഡിയോ പങ്കിട്ടിരിക്കുകയാണ്. 'കാര്യം നമ്മൾ ബ്രസീൽ ഫാൻ ആണേലും ഇതൊന്നും കാണാതെ പോകൂലാ'- എന്ന കുറിപ്പോടെയാണ് മെസിയുടെ മാജിക്ക് ​ഗോളിന്റെ വീഡിയോ ശിവൻകുട്ടി പങ്കിട്ടത്. 

80ാം മിനിറ്റിലാണ് മെസിയുടെ ആദ്യ ഗോള്‍ വന്നത്. നെയ്മറുമായി പാസ് കളിച്ചാണ് 80ാം മിനിറ്റില്‍ മെസി തന്റെ ആദ്യ ഗോളിലേക്ക് എത്തിയത്. 86ാം മിനിറ്റിലാണ് മെസിയുടെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. ലിയാന്‍ഡ്രോ പരഡെസിന്റെ പാസ് നെഞ്ചിലെടുത്ത് അക്രോബാറ്റിക് ഓവര്‍ഹെഡ് കിക്കിലൂടെയാണ് മെസി വല കുലുക്കിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com