ചെസ് ഒളിംപ്യാഡ്; ടീം ഇനത്തിൽ ഇന്ത്യക്ക് രണ്ട് വെങ്കലം; ഒറ്റക്കളി തോൽക്കാതെ സ്വർണം സ്വന്തമാക്കി നിഹാൽ സരിൻ 

ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് ഡിയും സ്വര്‍ണം നേടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: 44മത് ചെസ് ഒളിംപ്യാഡില്‍ ഇന്ത്യക്ക് രണ്ട് വെങ്കലം മെഡ‍ലുകൾ. ഓപ്പൺ, വനിതാ വിഭാ​ഗങ്ങളിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. വനിതാ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയ്ക്ക് മെഡല്‍ നേട്ടമില്ല. ഓപ്പണ്‍ വിഭാഗത്തില്‍ ഗുകേഷ്, പ്രജ്ഞാനന്ദ, നിഹാല്‍ സരിന്‍, അധിപന്‍ ഭാസ്‌കരന്‍, റൗണക് സധ്വനി എന്നിവരടങ്ങുന്ന ബി ടീമാണ് ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. 

ഓപ്പണ്‍ വിഭാഗം വ്യക്തിഗത മത്സരത്തില്‍ ഇന്ത്യയുടെ മലയാളി താരം ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍ ഗുകേഷ് ഡിയും സ്വര്‍ണം നേടി. ഒരു മത്സരത്തില്‍പ്പോലും തോല്‍ക്കാതെയാണ് സരിന്‍ സ്വര്‍ണം നേടിയത്. ബോര്‍ഡ് രണ്ടിലാണ് സരിന്റെ വിജയം. ബോര്‍ഡ് മൂന്നില്‍ ഗുകേഷ് സ്വര്‍ണം നേടി. 

കൊനേരു ഹംപി, തനിയ സച്‌ദേവ്, വൈശാലി, കുല്‍ക്കര്‍ണി ഭക്തി എന്നിവരടങ്ങിയ എ ടീമാണ് വനിതാ വിഭാ​ഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയത്. വനിതാ ടീം വിഭാഗത്തില്‍ യുക്രൈന്‍ സ്വര്‍ണവും ജോര്‍ജിയ വെള്ളിയും നേടി.

അമേരിക്കയോട് തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യ വെങ്കല മെഡലില്‍ ഒതുങ്ങിയത്. 3-1 നാണ് അമേരിക്കയുടെ വിജയം. ജയിച്ചിരുന്നെങ്കില്‍ ടീമിന് സ്വര്‍ണം ലഭിച്ചേനേ. ടൂര്‍ണമെന്റിലെ ഒന്നാം സീഡായ ഇന്ത്യ ഏഴാം സീഡായ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങുകയായിരുന്നു. ചെസ് ഒളിംപ്യാഡില്‍ വനിതാ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.

ഓപ്പണ്‍ ടീം വിഭാഗത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ സ്വര്‍ണം നേടി. അര്‍മേനിയ വെള്ളി മെഡല്‍ സ്വന്തമാക്കി. 

2014 ചെസ് ഒളിംപ്യാഡിന് ശേഷം ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണിത്. 2014ലും ഇവരെക്കൂടാതെ ഇംഗ്ലണ്ടിന്റെ ഡേവിഡ് ഹോവെല്‍, ഉസ്‌ബെക്കിസ്ഥാന്റെ ജഹാംഗിര്‍ വാഖിഡോവ്, പോളണ്ടിന്റെ മത്തേയൂസ് ബാര്‍ട്ടെല്‍ എന്നിവരും സ്വര്‍ണം നേടി. 

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com