'ധോനി കൂടുതല്‍ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയ വിക്കറ്റ് കീപ്പര്‍'; വിമര്‍ശനവുമായി പാക് മുന്‍ ക്യാപ്റ്റന്‍ 

ധോനി എന്നത് ക്രിക്കറ്റിലെ ഒരു വലിയ പേരാണ്. എന്നാല്‍ കണക്കുകളിലേക്ക് പോയാല്‍ ധോനിയുടെ ഡ്രോപ്പിങ് ശതമാനം 21 ആണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലാഹോര്‍: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി വിക്കറ്റ് കീപ്പിങ്ങില്‍ മികവ് കാണിച്ചിരുന്നില്ലെന്ന വാദവുമായി പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ റാഷിദ് ലത്തിഫ്. ധോനി നഷ്ടപ്പെടുത്തിയ ക്യാച്ചുകളുടെ കണക്കിലേക്ക് ചൂണ്ടിയാണ് റാഷിദ് ലത്തീഫിന്റെ വാക്കുകള്‍. 

ബാറ്റര്‍-വിക്കറ്റ് കീപ്പറായിരുന്നു ധോനി. ധോനി എന്നത് ക്രിക്കറ്റിലെ ഒരു വലിയ പേരാണ്. എന്നാല്‍ കണക്കുകളിലേക്ക് പോയാല്‍ ധോനിയുടെ ഡ്രോപ്പിങ് ശതമാനം 21 ആണ്. അത് വളരെ വളരെ വലുതാണ്, തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലത്തീഫിന്റെ പ്രതികരണം. 

ഡി കോക്ക് ആണ് മികച്ച വിക്കറ്റ് കീപ്പര്‍ 

ആദം ഗില്‍ക്രിസ്റ്റിന്റെ ഡ്രോപ്പിങ് ശതമാനം 11 മാത്രമാണ്. മാര്‍ക്ക് ബൗച്ചറും വളരെ മികച്ചു നിന്നു. ഓസ്‌ട്രേലിയയുടെ ടിം പെയ്ന്‍ നന്നായാണ് തുടങ്ങിയത്. എന്നാല്‍ അവസാനമായപ്പോഴേക്കും ഒരുപാട് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രം എടുത്താല്‍ ഡി കോക്ക് ആണ് ഏറ്റവും മികച്ച് നിന്നത് എന്ന് ഞാന്‍ പറയും. മൂന്ന് ഫോര്‍മാറ്റിലും ബാറ്റ് ചെയ്യുകയും വിക്കറ്റ് കീപ്പ് ചെയ്യുകയു ചെയ്തു, റാഷിദ് ലത്തീഫ് പറയുന്നു.

ഏകദിനത്തില്‍ 321 ക്യാച്ചും 123 സ്റ്റംപിങ്‌സുമാണ് ധോനിയുടെ പേരിലുള്ളത്. ടെസ്റ്റിലേക്ക് വരുമ്പോള്‍ 256 ക്യാച്ചും 38 സ്റ്റംപിങ്‌സും. ട്വന്റി20യില്‍ 57 ക്യാച്ചും 34 സ്റ്റംപിങ്‌സും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com