'ഈ ഏഷ്യാ കപ്പ് ടീം ആയിരിക്കില്ല ട്വന്റി20 ലോകകപ്പ് കളിക്കുക'; ദ്രാവിഡിന്റെ 'ബാക്ക് അപ്പ്‌സ്' സംഘമെന്ന് കിരണ്‍ മോറെ

ഈ ഏഷ്യാ കപ്പ് സംഘമായിരിക്കില്ല ട്വന്റി20 ലോകകപ്പിന് പോവുക എന്നാണ് കിരണ്‍ മോറേയുടെ പ്രവചനം
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം
മുഹമ്മദ് ഷമി​, ഫയല്‍ചിത്രം

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ട്വന്റി20ക്കുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന കിരണ്‍ മോറെ. ഈ ഏഷ്യാ കപ്പ് സംഘമായിരിക്കില്ല ട്വന്റി20 ലോകകപ്പിന് പോവുക എന്നാണ് കിരണ്‍ മോറേയുടെ പ്രവചനം. 

മുഹമ്മദ് ഷമി ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഉണ്ടാവണം എന്നാണ് കിരണ്‍ മോറെയുടെ വാദം. ലോകകപ്പിനുള്ള ബാക്ക് അപ്പ്‌സ് താരങ്ങളാണ് ഇവരെന്നും കിരണ്‍ മോറെ പറയുന്നു. ഷമി ഉറപ്പായും ലോകകപ്പില്‍ കളിക്കണം, ഇപ്പോഴും ഞാനത് പറയുന്നു. ബാക്ക് അപ്പ്‌സ് കളിക്കാരെ നിലനിര്‍ത്തുക എന്നത് രാഹുല്‍ ദ്രാവിഡിന്റെ രീതിയാണ്. ഒരു ബൗളര്‍ക്ക് പരിക്കേറ്റാല്‍ ആവേശ് ഖാനെ പോലൊരാളെ ലോകകപ്പില്‍ ഉപയോഗിക്കാം, കിരണ്‍ മോറെ പറയുന്നു. 

ബുമ്രയുടെ പരിക്കിന്റെ വ്യാപ്തി എനിക്കറിയില്ല. എന്നാല്‍ ബുമ്ര ഫിറ്റ് ആയാല്‍ ഷമിയും ലോകകപ്പ് ടീമിലുണ്ടാവും. ഹര്‍ദിക് നടത്തിയ തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. 140ന് മുകളില്‍ ഹര്‍ദിക് പന്തെറിയുന്നു. അതുപോലെയുള്ള കളിക്കാരെയാണ് ക്യാപ്റ്റന് വേണ്ടത്. റണ്‍സ് സ്‌കോര്‍ ചെയ്യാനാവണം, വിക്കറ്റ് വീഴ്ത്തണം, ഫീല്‍ഡില്‍ ജാഗ്രതയോടെ നില്‍ക്കണം. 

കഴിഞ്ഞ വര്‍ഷം നടന്ന ലോകകപ്പ് മുതല്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ ഭാഗമല്ല. 2022ലെ ഐപിഎല്‍ കിരീടത്തിലേക്ക് ഗുജറാത്ത് ടൈറ്റന്‍സ് എത്തിയപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് മുഹമ്മദ് ഷമിയില്‍ നിന്നും വന്നത്. എന്നിട്ടും ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഇടം നേടാന്‍ ഷമിക്ക് കഴിയുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com