ബിര്‍മിങ്ഹാമിലെ മികവ് ആവര്‍ത്തിക്കാനായില്ല; മൊണാക്കോ ഡയമണ്ട് ലീഗില്‍ ശ്രീശങ്കര്‍ ആറാമത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 10:09 AM  |  

Last Updated: 11th August 2022 10:09 AM  |   A+A-   |  

m_sreeshankar

എം ശ്രീശങ്കര്‍/ഫോട്ടോ: എഎഫ്പി

 

മൊണോക്കോ: മൊണാക്കോ ഡയമണ്ട് ലീഗില്‍ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കര്‍ ഫിനിഷ് ചെയ്തത് ആറാമത്. 7.94 മീറ്റര്‍ ദൂരം കണ്ടെത്തിയതാണ് മൊണോക്കോ ഡയമണ്ട് ലീഗിലെ  ശ്രീശങ്കറിന്റെ മികച്ച പ്രകടനം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8.08 മീറ്റര്‍ ശ്രീശങ്കര്‍ ചാടിയിരുന്നു. 

മൊണോക്കോ ഡയമണ്ട് ലീഗില്‍ 8.30 മീറ്റര്‍ ചാടി ലോക ഒന്നാം നമ്പര്‍ താരം മിറ്റിയാഡിസ് ടെന്റോയാണ് ഒന്നാമതെത്തിയത്. അമേരിക്കയുടെ ഡെന്‍ഡി മാര്‍ക്വിസാണ് രണ്ടാമത്. തന്റെ അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കറിന് 7.94 മീറ്റര്‍ ചാടാനായത്. 

ശ്രീശങ്കറിന്റെ ആദ്യ ഡയമണ്ട് ലീഗ് മത്സരമായിരുന്നു ഇത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജംപില്‍ വെള്ളി നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോര്‍ഡ് ശ്രീശങ്കര്‍ തന്റെ പേരില്‍ ചേര്‍ത്തിരുന്നു. 8.08 മീറ്ററാണ് ശ്രീശങ്കറും ബഹാമസിന്റെ ലാക്വാനും ചാടിയത്. ഇതോടെ മികച്ച രണ്ടാമത്തെ ദൂരം കണക്കാക്കി ബഹാമസ് താരത്തിന് സ്വര്‍ണം നല്‍കി. 

രണ്ട് തവണ ഫൗള്‍ ആയതാണ് ഇവിടെ ശ്രീശങ്കറിന് തിരിച്ചടിയായത്. അഞ്ചാം ശ്രമത്തിലാണ് ശ്രീശങ്കര്‍ 8 മീറ്ററിന് മുകളില്‍ ചാടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോങ് ജംപില്‍ മെഡല്‍ നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീശങ്കര്‍. നിലവില്‍ പുരുഷ ലോങ് ജംപിലെ ദേശിയ റെക്കോര്‍ഡ് ശ്രീശങ്കറിന്റെ പേരിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇനി മറച്ചുവെയ്ക്കാം; മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ