'ഓപ്പണറാവാനുള്ള പ്രാപ്തി ഋഷഭ് പന്തിനുണ്ട്'; ഇന്ത്യയുടെ പരീക്ഷണങ്ങളെ പിന്തുണച്ച് ജയവര്‍ധനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 11:54 AM  |  

Last Updated: 11th August 2022 11:54 AM  |   A+A-   |  

rishabh_pant4

ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി

 

ദുബായ്: ഋഷഭ് പന്തിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്ന ഇന്ത്യയുടെ നീക്കങ്ങളെ പിന്തുണച്ച് മുന്‍ ലങ്കന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ. ഓപ്പണിങ്ങില്‍ കളിക്കാനുള്ള പ്രാപ്തി പന്തിനുണ്ടെന്ന് ജയവര്‍ധനെ പറഞ്ഞു. 

പുതു തലമുറയെ വളര്‍ത്തിക്കൊണ്ട് വരാനാണ് ഇന്ത്യ എല്ലായ്‌പ്പോഴും ശ്രമിക്കുന്നത്. സിംബാബ്‌വെ പര്യടനം പല യുവ താരങ്ങള്‍ക്കും മികച്ച അവസരമാണ്. പന്തിനെ ഓപ്പണറാക്കുക എന്നതും ഒരു ഓപ്ഷനാണ്, ഡൊമസ്റ്റിക് ക്രിക്കറ്റില്‍ പന്ത് അധികം ഓപ്പണ്‍ ചെയ്തിട്ടില്ലെങ്കിലും. പന്തിന് അതിനുള്ള പ്രാപ്തിയുണ്ട്, ജയവര്‍ധനെ പറഞ്ഞു. 

വിരാട് കോഹ് ലിയുടെ മോശം ഫോമിനെ കുറിച്ചും ജയവര്‍ധനെ പ്രതികരിച്ചു. കോഹ് ലിയുടെ ഇപ്പോഴത്തെ അവസ്ഥ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ക്വാളിറ്റി കളിക്കാരനാണ് കോഹ് ലി. ഫോം താത്കാലികമാണ്. ക്ലാസ് എല്ലായ്‌പ്പോഴുമുണ്ടാവും. ദ്രാവിഡും മാനേജ്‌മെന്റും കോഹ് ലിയുമായി സംസാരിച്ചിട്ടുണ്ടാവണം. വളരെ പോസിറ്റീവായ ചര്‍ച്ചകള്‍ നടന്നു കാണും എന്ന് പ്രതീക്ഷിക്കുന്നതായും ജയവര്‍ധനെ പറഞ്ഞു. 

ഇന്ത്യ, പാകിസ്ഥാന്‍ എന്നിവരില്‍ ഒരു ടീം ആയിരിക്കും ഏഷ്യാ കപ്പ് ഫൈനലില്‍ എത്തുക എന്നും ജയവര്‍ധനെ പറയുന്നു. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവര്‍ക്കാണ് സാധ്യത. ഇതില്‍ നിന്നൊരു ടീം ഏഷ്യാ കപ്പ് ജയിക്കുമെന്നും ലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓണ്‍ലൈന്‍ സ്റ്റാറ്റസ് ഇനി മറച്ചുവെയ്ക്കാം; മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്‌സ് ആപ്പ്, അറിയേണ്ടതെല്ലാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ