ഗാംഗുലിയുടെ ഇന്ത്യാ മഹാരാജാസും മോര്‍ഗന്റെ വേള്‍ഡ് ജയന്റ്‌സും നേര്‍ക്കുനേര്‍; ഇന്ത്യ @75ന്റെ ആഘോഷം ലെജന്‍ഡ്‌സ് ലീഗിലും

ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ ഈ വര്‍ഷം ജനുവരിയില്‍ മസ്‌കറ്റിലാണ് നടന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ലെജന്‍ഡ്‌സ് ലീഗിന്റെ രണ്ടാം സീസണ്‍ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമാവും. ഗാംഗുലി നയിക്കുന്ന ഇന്ത്യാ ഇലവനും മോര്‍ഗന്‍ നയിക്കുന്ന ലോക ഇലവനുമാണ് ഇതിന്റെ ഭാഗമായി ഏറ്റുമുട്ടുക. 

സെപ്തംബര്‍ 17നാണ് ഇന്തായ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മിലുള്ള പ്രദര്‍ശന മത്സരം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനാണ് മത്സര വേദി. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മിഷണര്‍ രവി ശാസ്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

സെപ്തംബര്‍ 17നാണ് ലീഗ് ആരംഭിക്കുക. 15 മത്സരങ്ങളാണ് രണ്ടാം സീസണില്‍ ഉണ്ടാവുക. ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന്റെ ആദ്യ സീസണ്‍ ഈ വര്‍ഷം ജനുവരിയില്‍ മസ്‌കറ്റിലാണ് നടന്നത്. ഇന്ത്യ മഹാരാജാസ്, വേള്‍ഡ് ജയന്റ്‌സ്, ഏഷ്യാ ലയേണ്‍സ് എന്നിങ്ങനെ മൂന്ന് ടീമുകളാണ് ലീഗിന്റെ ഭാഗമായത്. 

രണ്ടാം സീസണില്‍ നാല് ടീമുകളുണ്ടാവും. റോസ് ടെയ്‌ലര്‍, ജാക്ക് കാലിസ്, ഡെയ്ല്‍ സ്‌റ്റെയ്ന്‍, മുഹമ്മദ് കൈഫ്, ബ്രെറ്റ് ലീ, സെവാഗ്, ഷെയ്ന്‍ വാട്‌സന്‍, ഇര്‍ഫാന്‍ പഠാന്‍, മുരളീധരന്‍, യൂസഫ് പഠാന്‍, ഹര്‍ഭജന്‍ സിങ്, മിച്ചല്‍ ജോണ്‍സര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലീഗിന്റെ ഭാഗമാവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com