'അല്‍പം ബഹുമാനം നല്‍കണം'; ധവാനെ മാറ്റി രാഹുലിനെ ക്യാപ്റ്റാക്കിയതിന് എതിരെ ആരാധകര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th August 2022 01:11 PM  |  

Last Updated: 12th August 2022 01:11 PM  |   A+A-   |  

dhawan

ഫോട്ടോ: ട്വിറ്റർ

 

ന്യൂഡല്‍ഹി: ശിഖര്‍ ധവാനെ മാറ്റി കെ എല്‍ രാഹുലിനെ സിംബാബ് വെ പര്യടനത്തില്‍ ക്യാപ്റ്റനാക്കിയതിന് എതിരെ ആരാധകര്‍. സീനിയര്‍ താരമായ ധവാന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണം എന്ന വാദവുമായാണ് ഒരു വിഭാഗം എത്തുന്നത്. 

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിച്ചത്. 3-0ന് ഇന്ത്യ പരമ്പര തൂത്തുവാരുകയും ചെയ്തിരുന്നു. സിംബാബ് വെ പര്യടനത്തില്‍ ധവാനെയാണ് ഇന്ത്യ ആദ്യം ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. എന്നാല്‍ കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചെത്തിയതോടെ താരത്തെ ക്യാപ്റ്റനാക്കി. 

ഐപിഎല്ലിന് ശേഷം രാഹുല്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല. ഏകദിന ക്യാപ്റ്റന്‍സിയില്‍ ഇതുവരെ ഇന്ത്യക്കായി ജയം നേടാനും രാഹുലിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ക്യാപ്റ്റന്‍സിയില്‍ മികവ് കാണിക്കുമ്പോഴും ധവാന് പരിഗണന നല്‍കാത്തതിനെ ആരാധകര്‍ വിമര്‍ശിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏഷ്യാ കപ്പില്‍ ഇന്ത്യയെ 3-0ന് തകര്‍ക്കുമോ? പ്രതികരണവുമായി ബാബര്‍ അസം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ