'ദ്രാവിഡിനേയും രോഹിത്തിനേയും പിന്തുണയ്ക്കണം'; കാര്‍ത്തിക്കിനെതിരായ വിമര്‍ശനങ്ങളില്‍ മനിന്ദര്‍ സിങ് 

പരീക്ഷണ കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ടീം കടന്ന് പോകുന്നത്. ലോകകപ്പിന് മുന്‍പ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല
ദിനേഷ് കാർത്തിക്ക്
ദിനേഷ് കാർത്തിക്ക്


മുംബൈ: ദിനേശ് കാര്‍ത്തിക്കിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം മനീന്ദര്‍ സിങ്. ട്വന്റി20 ലോകകപ്പിന് മുന്‍പ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല എന്നാണ് മനീന്ദര്‍ സിങ് പ്രതികരിച്ചത്. 

പരീക്ഷണ കാലഘട്ടത്തിലൂടെയാണ് ഇന്ത്യന്‍ ടീം കടന്ന് പോകുന്നത്. ലോകകപ്പിന് മുന്‍പ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. ഈ പരീക്ഷണങ്ങള്‍ വിജയകരമായാല്‍ എല്ലാവരും പറയും മഹത്തായ കാര്യമാണെന്ന്. കാര്‍ത്തിക് മികച്ച ഫോമിലാണ് എന്ന് ഐപിഎല്ലില്‍ നമ്മള്‍ കണ്ടതാണ്, മനീന്ദര്‍ സിങ് പറയുന്നു. 

ദിനേശ് കാര്‍ത്തിക്കിന് കൂടുതല്‍ പന്തുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാനും ആഗ്രഹിക്കുന്നു. ഇവിടെ ക്യാപ്റ്റന്റേയും പരിശീലകന്റേയും പദ്ധതികളെ നമ്മള്‍ ബഹുമാനിക്കണം. തങ്ങളുടെ കളിക്കാരില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാനാണ് അവര്‍ ശ്രമിക്കുക. അത് ഒരുപക്ഷേ വിജയിച്ചില്ലെന്നും വരാം. പക്ഷേ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ പാടില്ല, ഇന്ത്യന്‍ മുന്‍ താരം പറയുന്നു. 

ദിനേശ് കാര്‍ത്തിക്കിനെ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന് എതിരെ പല കോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫിനിഷര്‍ എന്ന റോള്‍ മാത്രം മുന്‍പില്‍ കണ്ട് ഒരു താരത്തെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് ശരിയായ കാര്യമല്ല എന്നാണ് വിമര്‍ശനം ഉന്നയിച്ചവര്‍ ചൂണ്ടിക്കാണിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com