'മുഹമ്മദ് ഷമിയേക്കാള്‍ മികച്ച ട്വന്റി20 ബൗളര്‍മാര്‍ ഇന്ത്യക്കുണ്ട്'; ടീം സെലക്ഷനെ പിന്തുണച്ച് റിക്കി പോണ്ടിങ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th August 2022 12:34 PM  |  

Last Updated: 13th August 2022 12:38 PM  |   A+A-   |  

Mohammed Shami abused online

മുഹമ്മദ് ഷമി​, ഫയല്‍ചിത്രം

 

സിഡ്‌നി: ഇന്ത്യക്ക് മുഹമ്മദ് ഷമിയേക്കാള്‍ മികച്ച ട്വന്റി20 ബൗളര്‍മാരുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ഏഷ്യാ കപ്പില്‍ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിലേക്ക് ചൂണ്ടിയാണ് പോണ്ടിങ്ങിന്റെ വാക്കുകള്‍. 

ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരെയാണ് സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളറായി ഇന്ത്യ ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഓള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യയും. ഇവിടെ ഷമിയെ ഉള്‍പ്പെടുത്താതിരുന്നത് ചോദ്യം ചെയ്ത് നിരവധി പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു. 

ഒരുപാട് നാളായി ഇന്ത്യക്കായി മികവ് കാണിക്കുകയാണ് ഷമി. ഷമിയുടെ ശക്തി ഏതിലെന്ന് നോക്കിയാല്‍, ടെസ്റ്റിലാണ് ഷമി കൂടുതലും വിജയം കൈവരിക്കുന്നത്. ഷമിയേക്കാള്‍ മികച്ച ട്വന്റി20 ബൗളര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ വേറെയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാലാമത് ഒരു ബൗളറെ കൂടി ഉള്‍പ്പെടുത്തുകയാണ് എങ്കില്‍ അത് ഷമി ആയിരിക്കും, റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. 

ഏഷ്യാ കപ്പില്‍ മാത്രമല്ല, മറ്റേതൊരു ടൂര്‍ണമെന്റിലും ഇന്ത്യയെ മറികടക്കുക എന്നത് പ്രയാസമാണെന്നും പോണ്ടിങ് പറഞ്ഞു. ട്വന്റി20 ലോകകപ്പ് വരുന്ന സമയത്തെല്ലാം ഇന്ത്യ ശക്തമായ സാന്നിധ്യം അറിയിക്കുന്നു. മറ്റ് ടീമുകളെക്കാളെല്ലാം തീവ്രത കൂടുതല്‍ ഇന്ത്യക്കുണ്ട്. ഏഷ്യാ കപ്പ് ഇന്ത്യ ജയിക്കും എന്നാണ് എനിക്ക് തോന്നുന്നത്. പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ ജയം നേടണം എന്നാണ് തനിക്ക് എന്നും പോണ്ടിങ് വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

79 പന്തില്‍ 107, ഒരോവറില്‍ അടിച്ചെടുത്തത് 22 റണ്‍സ്; മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ