ഹരാരെ: സിംബാബ് വെക്ക് എതിരായ ഏകദിന പരമ്പരയില്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യേണ്ടത് കെ എല്‍ രാഹുല്‍ അല്ലെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. ശുഭ്മാന്‍ ഗില്‍ ഓപ്പണറാവണം എന്നാണ് മുഹമ്മദ് കൈഫ് പറയുന്നത്.
ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ 5ാം സ്ഥാനത്ത് ഇതിന് മുന്‍പ് കളിച്ചിട്ടുണ്ട്. എന്നാല്‍ മാച്ച് പ്രാക്ടീസ് വേണം എങ്കില്‍ രാഹുല്‍ ഇവിടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണം. പക്ഷേ ഗില്‍ നല്ല ഫോമില്‍ നില്‍ക്കുകയാണ്. വിന്‍ഡിസിന് എതിരെ ധവാനൊപ്പം കൂട്ടുകെട്ട് കണ്ടെത്താന്‍ ഗില്ലിന് കഴിഞ്ഞിരുന്നു, കൈഫ് ചൂണ്ടിക്കാണിക്കുന്നു.
രാഹുല്‍ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യണം എന്നാണ് കൈഫ് പറയുന്നത്. ഗില്ലും ധവാനും നല്ല ഫോമിലാണ്. രാഹുലിന് മൂന്നാമത് ഇറങ്ങിയാല്‍ മാച്ച് പ്രാക്ടീസും ആവും. ക്യാപ്റ്റനായ സ്ഥിതിക്ക് എല്ലാം തീരുമാനിക്കേണ്ടത് രാഹുലാണ് എന്നും ധവാന് പറഞ്ഞു.
ഐപിഎല്ലിന് ശേഷം ആദ്യമായാണ് രാഹുല്‍ കളിക്കുന്നത്. ഫിറ്റ്നസ് വീണ്ടെടുത്തതോടെ ടീമിലേക്ക് എത്തിയ രാഹുലിനെ ബിസിസിഐ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ആഗസ്റ്റ് 18ന് ഹരാരെയിലാണ് സിംബാബ് വെക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ