ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനോട് അടുത്ത് സൗത്ത് ആഫ്രിക്ക; ഇന്ത്യക്ക് മുന്‍പിലെ വഴികള്‍ ഇങ്ങനെ 

സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാവും
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ, വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയം നേടിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനോട് അടുത്ത് സൗത്ത് ആഫ്രിക്ക. 75 പെര്‍സെന്റേജ് പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. 

സൗത്ത് ആഫ്രിക്കയുടെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെ വരുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആരെല്ലാം എത്തും എന്നതില്‍ സൂചന ലഭിക്കും. ഓസ്‌ട്രേലിയയില്‍ സൗത്ത് ആഫ്രിക്ക ജയിച്ചാല്‍ അത് ഇന്ത്യക്ക് ഗുണം ചെയ്യും. 

സൗത്ത് ആഫ്രിക്കയുടെ ഓസീസ് പര്യടനം നിര്‍ണായകം

ബംഗ്ലാദേശിനും ഓസ്‌ട്രേലിയക്കും എതിരായ ടെസ്റ്റ് പരമ്പരകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേതായി ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. ബംഗ്ലാദേശിന് എതിരെ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയക്കെതിരെ നാലും. സൗത്ത് ആഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ ജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാവും. 

ഓസ്‌ട്രേലിയക്കെതിരെ സൗത്ത് ആഫ്രിക്ക ജയിച്ചാല്‍ ഓസീസ് മൂന്നാം സ്ഥാനത്തേക്ക് വരും. ഇത് ടോപ് 2ലേക്ക് എത്താന്‍ ഇന്ത്യയെ തുണയ്ക്കും. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 5 പെനാല്‍റ്റി പോയിന്റ്‌സ് ആണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. ഇനി വരുന്ന ആറ് ടെസ്റ്റില്‍ പെനാല്‍റ്റി പോയിന്റ്‌സ് വഴങ്ങുന്നില്ലെന്നും ഇന്ത്യക്ക് ഉറപ്പാക്കണം. 

നിലവില്‍ 52.08 ആണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് പെര്‍സെന്റേജ്. ഇനി വരുന്ന ആറ് ടെസ്റ്റിലും ജയം നേടിയാല്‍ ഇത് 68.06ലേക്ക് വരും. എന്നാല്‍ ബംഗ്ലാദേശ് അട്ടിമറി ജയത്തിലേക്ക് എത്തുന്നില്ലെന്നും ഓസ്‌ട്രേലിയ ഇന്ത്യയില്‍ കരുത്ത് കാണിക്കുന്നില്ലെന്നും ഇന്ത്യക്ക് ഉറപ്പാക്കണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com