രാഹുല്‍ ദ്രാവിഡിന് കോവിഡ്; ഏഷ്യാ കപ്പിലെ പാകിസ്ഥാനെതിരായ മത്സരം നഷ്ടമായേക്കും 

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ടീമിനൊപ്പം ചേരാന്‍ ദ്രാവിഡിന് സാധിക്കുമോ എന്ന് വ്യക്തമല്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് കോവിഡ്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് ഏതാനും ദിവസം മാത്രം മുന്‍പിലുള്ളപ്പോഴാണ് ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ടീമിനൊപ്പം ചേരാന്‍ ദ്രാവിഡിന് സാധിക്കുമോ എന്ന് വ്യക്തമല്ല. ദ്രാവിഡിന് കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ബിസിസിഐ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 

സിംബാബ് വെ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡ് പോയിരുന്നില്ല. രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍, ബൗളിങ് കോച്ച് പരസ് മാംബ്രെ ഉള്‍പ്പെടെയുള്ളവര്‍ക്ക് സീനിയര്‍ സെലക്ഷന്‍ കമ്മറ്റി വിശ്രമം അനുവദിച്ചിരുന്നു. 

ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റതിനാല്‍ ഏഷ്യാ കപ്പില്‍ ജയം നേടേണ്ടത് ഇന്ത്യക്ക് അഭിമാന പോരാട്ടമാണ്. എന്നാല്‍ ഇവിടെ രാഹുല്‍ ദ്രാവിഡിന്റെ അഭാവം വന്നാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാവും. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് ടീം യുഎഇയിലേക്ക് പറക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com