'ഓര്‍ക്കുമ്പോള്‍ ഇന്നും ഉറങ്ങാനാവില്ല'; 1986ലെ പാകിസ്ഥാനോടേറ്റ തോല്‍വിയില്‍ കപില്‍ ദേവ് 

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങവെയാണ് കപില്‍ ദേവിന്റെ വാക്കുകള്‍
കപില്‍ ദേവ്‌/ഫയല്‍ ഫോട്ടോ
കപില്‍ ദേവ്‌/ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: 1986ലെ ഓസ്ട്രല്‍-ഏഷ്യാ കപ്പ് ഫൈനലിനെ കുറിച്ചുള്ള ഓര്‍മ ഇപ്പോഴും തന്റെ ഉറക്കം കെടുത്തുന്നതായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങവെയാണ് കപില്‍ ദേവിന്റെ വാക്കുകള്‍. 

1986ലെ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ അവസാന പന്തില്‍ ബൗണ്ടറിയാണ് പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജാവേദ് മിയാന്‍ദാദ് ചേതന്‍ ശര്‍മയെ സിക്‌സ് പറത്തി പാകിസ്ഥാനെ കിരീടത്തിലേക്ക് നയിച്ചു. ഈ തോല്‍വി നാല് വര്‍ഷത്തോളം ഇന്ത്യന്‍ ക്രിക്കറ്റിന് മേല്‍ ആഘാതം തീര്‍ത്തു എന്നാണ് കപില്‍ ദേവ് പറയുന്നത്. 

അവസാന ഓവറില്‍ 12-13 റണ്‍സ് പ്രതിരോധിക്കാനാവും എന്നാണ് കരുതിയത്. ആ സമയത്ത് അത്രയും റണ്‍സ് നേടുക പ്രയാസമായിരുന്നു. അസാധ്യം എന്ന് തന്നെ പറയാം. അവസാന ഓവര്‍ ഞങ്ങള്‍ ചേതന് നല്‍കി. അത് തെറ്റായിപ്പോയി എന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല. അവസാന പന്തില്‍ നാല് റണ്‍സ് ആണ് അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയത്. ലോ യോര്‍ക്കര്‍ എറിയാന്‍ തീരുമാനിച്ചു, കപില്‍ പറയുന്നു. 

ടീമിന്റെ ആത്മവിശ്വാസത്തെ തകര്‍ത്ത് കളയാന്‍ അതിനായി

ചേതന്‍ അവന് സാധിക്കുന്നതിന്റെ പരമാവധി ചെയ്തു. ഞങ്ങള്‍ എല്ലാവരും ശ്രമിച്ചു. ലോ ഫുള്‍ ടോസ് ആണ് ചേതന് എറിയാനായത്. ബാക്ക് ഫൂട്ടില്‍ നിന്ന് മിയാന്‍ദാദിന് അത് കണക്ട് ചെയ്യാനായി. ഇന്നും അത് ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഉറങ്ങാനാവില്ല. നാല് വര്‍ഷത്തോളം ടീമിന്റെ ആത്മവിശ്വാസത്തെ തകര്‍ത്ത് കളയാന്‍ അതിനായി. അവിടെ നിന്ന് തിരിച്ചുവരവ് എന്നത് വളരെ പ്രയാസമായിരുന്നു, കപില്‍ ദേവ് പറയുന്നു. 

1986ലെ ഏഷ്യാ കപ്പ് ഫൈനലില്‍ 245 റണ്‍സ് ആണ് ഇന്ത്യ പാകിസ്ഥാന് മുന്‍പില്‍ വെച്ചത്. സുനില്‍ ഗാവസ്‌കര്‍ 92 റണ്‍സ് നേടി. കെ ശ്രീകാന്തും ദിലിപ് വെങ്‌സര്‍ക്കാറും അര്‍ധ ശതകം കണ്ടെത്തി. ചെയ്‌സ് ചെയ്ത പാകിസ്ഥാന്റെ വിക്കറ്റുകള്‍ ഒരു വശത്ത് വീഴുമ്പോഴും ജാവേദ് മിയാന്‍ദാദ് പിടിച്ചു നിന്നു. 116 റണ്‍സ് നേടിയാണ് മിയാന്‍ദാദ് പാകിസ്ഥാനെ ജയിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com