മുരളീധരനും ഒപ്പമെത്താനാവില്ല, എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറാണ് ഞാന്‍: ക്രിസ് ഗെയ്ല്‍ 

എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറാണ് താനെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം
ക്രിസ് ഗെയ്ല്‍/ ഫയല്‍ ചിത്രം

സെന്റ് കിറ്റ്‌സ്: എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറാണ് താനെന്ന് വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍. ലങ്കന്‍ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന് താനുമായി മത്സരിക്കാനാവില്ലെന്നും സുനില്‍ നരെയ്ന്‍ തന്റെ അടുത്ത് പോലും എത്തുന്നില്ലെന്നും ചിരി നിറച്ച്  ക്രിസ് ഗെയ്ല്‍ പറഞ്ഞു. 

നിങ്ങള്‍ക്കറിയാമോ? സ്വതസിദ്ധമായ ബൗളിങ് ശൈലിയാണ് എന്റേത്. എക്കാലത്തേയും മികച്ച ഓഫ് സ്പിന്നറാണ് ഞാന്‍. മുരളീധരന്‍ അവിടെ ഒരു എതിരാളിയാവുന്നില്ല. എന്റേതാണ് ഏറ്റവും മികച്ച ഇക്കണോമി. സുനില്‍ നരെയ്‌നും അതിന്റെ അടുത്തെത്താനാവുന്നില്ല, ഗെയ്ല്‍ പറയുന്നു. 

ഏകദിനത്തില്‍ 167 വിക്കറ്റ് ആണ് ക്രിസ് ഗെയ്ല്‍ വീഴ്ത്തിയത്. ഇക്കണോമി 4.78. ടെസ്റ്റില്‍ 73 വിക്കറ്റ് വീഴ്ത്തിയ ഗെയ്‌ലിന്റെ ഇക്കണോമി 2.63 ആണ്. ട്വന്റി20യില്‍ 20 വിക്കറ്റും ഗെയ്ല്‍ വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ 60 ബോള്‍ ടൂര്‍ണമെന്റിനെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് ഗെയ്‌ലിന്റെ വാക്കുകള്‍. 

ഇപ്പോള്‍ ബൗളര്‍മാര്‍ കൂടുതല്‍ ക്രിയേറ്റീവ് ആണ്. കൂടുതല്‍ വേരിയേഷനുകള്‍ അവര്‍ക്ക് കണ്ടെത്താനാവുന്നു. അത് ബാറ്റേഴ്‌സിന് വെല്ലുവിളിയാണ്. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റേഴ്‌സിനാണ് ആധിപത്യം എങ്കിലും ബാറ്റേഴ്‌സിനെ അസ്വസ്ഥപ്പെടുത്താന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നു, ഗെയ്ല്‍ പറഞ്ഞു. 

ഫീല്‍ഡിലേക്ക് തിരിച്ചെത്താനായത് എന്നെ ആവേശത്തിലാക്കുന്നു. ഞാന്‍ അത് മിസ് ചെയ്തിരുന്നു. വീണ്ടും കുട്ടിയായത് പോലെയാണ് എനിക്ക് തോന്നുന്നത്. ആദ്യ് മത്സരത്തിനായി കാത്തിരിക്കുന്നു. എന്റെ അരങ്ങേറ്റത്തിനായി, ക്രിസ് ഗെയ്ല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com