യാത്രാ വിലക്ക്; ജോക്കോവിചിന് യുഎസ് ഓപ്പണും നഷ്ടം

ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിലും കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ന്യൂയോര്‍ക്ക്: മൂന്ന് തവണ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച് യുഎസ് ഓപ്പണില്‍ കളിക്കില്ല. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് താരത്തിന് യാത്രാ വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് പിന്‍മാറാനുള്ള തീരുമാനം. തന്റെ ട്വിറ്റര്‍ പേജിലൂടെ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. യുഎസ് സര്‍ക്കാരിന്റെ വിദേശ പൗരന്‍മാര്‍ക്കുള്ള വാക്‌സിനേഷന്‍ നയത്തെ തുടര്‍ന്നാണ് ജോക്കോവിചിന് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്.

'ഖേദകരമെന്നു പറയട്ടെ, യുഎസ് ഓപ്പണിന് ഇത്തവണ എനിക്ക് ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നിങ്ങളുടെ സ്‌നേഹവും പിന്തുണയും അറിയിച്ചുള്ള സന്ദേശങ്ങള്‍ക്ക് നന്ദി. സഹ താരങ്ങള്‍ക്ക് ആശംസകള്‍. ഞാന്‍ പോസിറ്റീവ് സ്പിരിറ്റില്‍ തുടരും. അവസരത്തിനായി കാത്തിരിക്കുകയും ചെയ്യും. ഉടന്‍ തന്നെ കാണാം ടെന്നീസ് ലോകമേ'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോരാട്ടത്തിലും കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ താരത്തിന് യാത്രാ വിലക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെ ജോക്കോവിച് കോടതിയെ സമീപിച്ചെങ്കിലും 35കാരനായ താരത്തിന് മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. സമാന സാഹചര്യമാണ് യുഎസ് ഓപ്പണിന് തൊട്ടുമുന്‍പും ജോക്കോവിചിന് നേരിടേണ്ടി വന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com