മറ്റ് പാക് കളിക്കാരുടെ ശ്രദ്ധ മൊബൈലില്‍; ഖുര്‍ആന്‍ വായിച്ച് മുഹമ്മദ് റിസ്വാന്‍; ആരാധകരുടെ കയ്യടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2022 03:09 PM  |  

Last Updated: 25th August 2022 03:09 PM  |   A+A-   |  

rizwan_pakistan_player

മുഹമ്മദ് റിസ്വാന്‍/ഫോട്ടോ: ട്വിറ്റര്‍

 

ദുബായ്: നെതര്‍ലന്‍ഡ്‌സ് പര്യടനത്തിന് പിന്നാലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് നേരെ ദുബായിലേക്ക് പറക്കുകയായിരുന്നു പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഏഷ്യാ കപ്പിനായി ദുബായില്‍ എത്തിയതിന് പിന്നാലെ പാക് താരം മുഹമ്മദ് റിസ്വാന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

യാത്രക്കിടയില്‍ മറ്റ് പാക് താരങ്ങള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ശ്രദ്ധ കൊടുത്തിരിക്കുമ്പോള്‍ റിസ്വാന്‍ ഖുര്‍ആന്‍ വായിക്കുകയാണ്. പാക് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ച വീഡിയോയിലാണ് റിസ്വാന്‍ ഖുര്‍ ആന്‍ വായിച്ചിരിക്കുന്നത്. കളിക്കാരില്‍ ചിലര്‍ പുറത്തുള്ള ആരാധകരെ അഭിവാദ്യം ചെയ്യുന്നതും കാണാം. ഇവിടെ ഖുര്‍ ആന്‍ വായിച്ചിരിക്കുന്ന റിസ്വാനെ പ്രശംസിച്ചാണ് പ്രതികരണങ്ങള്‍ ഉയരുന്നത്. 

ദുബായിലെത്തിയ പാകിസ്ഥാന്‍ ടീം പരിശീലനം ആരംഭിച്ചു. ഓഗസ്റ്റ് 28ന് ഇന്ത്യക്കെതിരെയാണ് ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ ആദ്യ മത്സരം. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാന്‍. എന്നാല്‍ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി ഏഷ്യാ കപ്പിനില്ലാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

100ാം ട്വന്റി20യില്‍ കോഹ്‌ലി ഇറങ്ങുക പുതിയ ബാറ്റുമായി; മാറ്റം എംആര്‍എഫ് ഗോള്‍ഡ് വിസാര്‍ഡിലേക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ