'ഒറ്റക്കൈകൊണ്ട് നിന്റെ പോലെ സിക്‌സ് പറത്തണം'; ഋഷഭ് പന്തിനോട് ഷഹീന്‍ അഫ്രീദി

ഞാനും നിന്നെ പോലെ ഒരു ബാറ്റര്‍ ആവുന്നതിനെ കുറിച്ച് ആലോചിക്കുന്നു, ഒറ്റ കൈ കൊണ്ട് സിക്‌സ് പറത്താന്‍, ഋഷഭ് പന്തിനോട് ഷഹീന്‍ അഫ്രീദി
ഷഹീന്‍ അഫ്രീദി, ഋഷഭ് പന്ത്/വീഡിയോ ദൃശ്യം
ഷഹീന്‍ അഫ്രീദി, ഋഷഭ് പന്ത്/വീഡിയോ ദൃശ്യം
Updated on
1 min read

ദുബായ്: ഏഷ്യാ കപ്പിനായി ടീമുകള്‍ ഗ്രൗണ്ടിലെത്തിയപ്പോള്‍ തന്നെ വാര്‍ത്തകള്‍ നിറഞ്ഞു കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഷഹീന്‍ അഫ്രീദിയുമായി സംസാരിക്കുന്ന വിരാട് കോഹ് ലി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ദൃശ്യങ്ങളാണ് വൈറലാവുന്നത്. 

ഷഹീന്‍ അഫ്രീദിയുടെ പരിക്കിനെ കുറിച്ചാണ് കോഹ് ലി ചോദിക്കുന്നത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനോട് ഷഹീന്‍ പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് കൗതുകമാവുന്നു. ഞാനും നിന്നെ പോലെ ഒരു ബാറ്റര്‍ ആവുന്നതിനെ കുറിച്ച് ആലോചിക്കുന്നു, ഒറ്റ കൈ കൊണ്ട് സിക്‌സ് പറത്താന്‍, ഋഷഭ് പന്തിനോട് ഷഹീന്‍ അഫ്രീദി പറഞ്ഞു. 

നീ ഒരു ഫാസ്റ്റ് ബൗളറാണ് എങ്കില്‍ അതിനുള്ള പ്രയ്ത്‌നം വേണ്ടി വരും എന്നാണ് ഷഹീന്‍ അഫ്രീദിക്ക് മറുപടിയായി പന്ത് പറയുന്നത്. പരിക്കില്‍ നിന്ന് മുക്തനാവാന്‍ എത്ര നാള്‍ വേണ്ടി വരും എന്ന പന്തിന്റെ ചോദ്യത്തിന് 5 ആഴ്ച എന്നാണ് ഷഹീന്‍ മറുപടി നല്‍കിയത്. 

ഓഗസ്റ്റ് 28നാണ് ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരം. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ വീഴ്ത്തിയപ്പോള്‍ താരമായത് ഷഹീന്‍ അഫ്രീദിയാണ്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നീ മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയത് ഷഹീന്‍ ആണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com