ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‌ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി ഫിഫ 

ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് ആശ്വാസം. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്ത നടപടി ഫിഫ പിൻവലിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഡൽഹി: ഇന്ത്യൻ ഫുട്ബോൾ ലോകത്തിന് ആശ്വാസം. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്ത നടപടി ഫിഫ പിൻവലിച്ചു. ഫെഡറേഷൻ ഭരണത്തിൽ ബാഹ്യ ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു സസ്പെൻഡ് ചെയ്തത്. ഇതോടെ രാജ്യാന്തര മത്സരങ്ങളിൽ കളിക്കാനോ ക്ലബുകൾക്ക് മറ്റ് രാജ്യാന്തര ടൂർണമെന്റുകളുടെ ഭാ​ഗമാവാനോ സാധിക്കാതെ വന്നു. 

എഎഫ്‍സി കപ്പ്, എഎഫ്‍സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ്, എഎഫ്‍സി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ളവയിൽ കളിക്കാൻ ഇന്ത്യയിൽ നിന്നുള്ള ക്ലബുകൾക്ക് വിലക്ക് വന്നിരുന്നു. ഇന്ത്യ വേദിയാവേണ്ട അണ്ടർ-17 വനിതാ ലോകകപ്പിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിന്നിരുന്നു. 

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചതോടെ ഒക്ടോബർ 11 മുതൽ 30വരെ നടക്കേണ്ട അണ്ടർ-17 വനിതാ ലോകകപ്പിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ വ്യക്തമാക്കി. 12 വർഷമായി അഖിലേന്ത്യാ ഫുട്ബോൾ പ്രസിഡൻറ് സ്ഥനത്ത് തുടരുന്ന പ്രഫുൽ പട്ടേലിനെ നീക്കി മൂന്നംഗ ഭരണസിമിതിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫ ഫെഡറേഷന് വിലക്കേർപ്പെടുത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com