പെനാല്‍റ്റി അനുവദിച്ചില്ല, വാര്‍ മോണിറ്റര്‍ ഇടിച്ചിട്ട് കവാനി

പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തില്‍ കലിപ്പിച്ച് കവാനി വാര്‍ മോണിറ്ററും ഇടിച്ച് താഴെയിട്ടു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍...ഘാനക്കെതിരെ ഗ്രൂപ്പ് ഘട്ട മത്സരം ജയിച്ചിട്ടും ലോകകപ്പില്‍ നിന്ന് പുറത്തായതിനോട് കണ്ണീരോടെയാണ് സുവാരസും സംഘവും പ്രതികരിച്ചത്. എന്നാല്‍ പെനാല്‍റ്റി അനുവദിക്കാതിരുന്ന റഫറിയുടെ തീരുമാനത്തില്‍ കലിപ്പിച്ച് കവാനി വാര്‍ മോണിറ്ററും ഇടിച്ച് താഴെയിട്ടു. 

മത്സരത്തിന് ശേഷം ടണലിലേക്ക് യുറുഗ്വേ കളിക്കാര്‍ മടങ്ങുമ്പോഴാണ് കവാനി കലിപ്പ് തീര്‍ത്തത്. ഇഞ്ചുറി ടൈമിലെ മൂന്നാം  മിനിറ്റില്‍ ഘാന പ്രതിരോധനിര താരം അലിഡു സെയ്ഡു കവാനിയെ വീഴ്ത്തിയിട്ടും പെനാല്‍റ്റി അനുവദിക്കാന്‍ റഫറി തയ്യാറായില്ല. കളിയുടെ 57ാം മിനിറ്റില്‍ നൂനെസിനെ വീഴ്ത്തിയതിനും യുറുഗ്വേയ്ക്ക് പെനാല്‍റ്റി അനുവദിച്ചിരുന്നില്ല. 

ഇഞ്ചുറി ടൈമിലെ ഫൗളില്‍ പെനാല്‍റ്റി അനുവദിക്കാതിരുന്നത് യുറുഗ്വേ കളിക്കാരെ പ്രകോപിപ്പിച്ചു. പെനാല്‍റ്റിക്കായി യുറുഗ്വേ താരങ്ങള്‍ റഫറിക്ക് ചുറ്റും കൂടി നിന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇതിന് പിന്നാലെയാണ് വാര്‍ മോണിറ്റര്‍ കവാനി ഇടിച്ചിട്ടത്. 

മത്സരത്തില്‍ ഉടനീളം ഘാനാ ആരാധകരുടെ കൂവലുകള്‍ക്കിടയിലാണ് സുവാരസ് കളിച്ചത്. എന്നാല്‍ യുറുഗ്വേയുടെ രണ്ട് ഗോളിലേക്കും വഴി വെച്ചത് സുവാരസായിരുന്നു. പക്ഷേ പോര്‍ച്ചുഗലിന് എതിരെ ഇഞ്ചുറി ടൈമില്‍ അടിച്ച ഗോള്‍ ബലത്തില്‍ ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ യുറുഗ്വേ കണ്ണീരോടെ മടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com