ലോകകപ്പില്‍ ഒരു പന്തുപോലും തട്ടിയില്ല;  മത്സരശേഷം മെസിയുടെ 'സവിശേഷ' ജേഴ്‌സി കൈക്കലാക്കി 'സൂപ്പര്‍ ഹീറോ'; വീഡിയോ

എന്നാല്‍ ആ പത്താം നമ്പര്‍ ജേഴ്‌സി കിട്ടിയതാണ് വലിയകാര്യം. 
മെസി ജേഴ്‌സി ഊരി നല്‍കുന്നു/ വീഡിയോ ദൃശ്യം
മെസി ജേഴ്‌സി ഊരി നല്‍കുന്നു/ വീഡിയോ ദൃശ്യം

2022ലെ ഖത്തര്‍ ലോകകപ്പില്‍ ഒരു മിനിറ്റ് പോലും ഓസ്‌ട്രേലിയന്‍ മിഡ്ഫീല്‍ഡര്‍ കാമറോണ്‍ ഡെവ്‌ലിന്‍ കളിച്ചില്ല, എന്നാല്‍ അവരുടെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസിയുമായി ജേഴ്‌സി കൈമാറി സ്വപ്‌നതുല്യമായി സമ്മാനം സ്വന്തമാക്കി ഖത്തര്‍ വിട്ടു.

പ്രീക്വാര്‍ട്ടറില്‍ രണ്ടിനെതിരെ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ഖത്തറില്‍ നിന്ന് ഓസ്‌ട്രേലിയക്ക് മടക്കടിക്കറ്റ് സമ്മാനിച്ചത്. ഓസ്‌ട്രേലിയക്കെതിരായ മത്സരം മെസിയുടെ ആയിരാമത്തെ മത്സരവുമായിരുന്നു. ഉജ്ജ്വലമായ ഒരു ഗോളും മത്സരത്തില്‍ മെസി സ്വന്തം പേരില്‍ കുറിച്ചു. മത്സരശേഷം മെസിക്കൊപ്പം ഫോട്ടോ എടുക്കാന്‍ നിരവധി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ എത്തിയിരുന്നു. 

ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം സിഡ്‌നി വിമാനത്താവളത്തില്‍വച്ച് ഡെവ്‌ലിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'മത്സരശേഷം ഞങ്ങളെല്ലാം മെസിയുടെ മുറിയിലെത്തി. അദ്യം താന്‍ മെസിയുടെ കൈ പിടിച്ചുകുലുക്കി. ആരും ഒന്നും ചോദിച്ചില്ല. ഞാന്‍ ഇത് ഒരു അവസരമായി കണ്ട് ജേഴ്‌സി ചോദിച്ചു.  അദ്ദേഹം അത് ഊരിതന്നു. എന്റെ ജേഴ്‌സി മെസി ഡ്രസിങ്ങ് റൂമില്‍ ഉപേക്ഷിക്കുമോ എന്ന് എനിക്കറിയില്ല. അത് എന്നെ വേവലാതിപ്പെടുത്തുന്നില്ല. എന്നാല്‍ ആ പത്താം നമ്പര്‍ ജേഴ്‌സി കിട്ടിയതാണ് വലിയകാര്യം. മെസി എന്റെ ജേഴ്‌സി സ്വീകരിച്ചതും എന്നെ അത്ഭുതപ്പെടുത്തി' - ഡെവ്‌ലിന്‍ പറഞ്ഞു.

ഞാന്‍ ആരാണെന്ന് പോലും ആയാള്‍ അറിയാന്‍ ഇടയില്ല. പക്ഷെ എല്ലാവരോടും വലിയ ബഹുമാനത്തോടെയും എളിമയോടെയുമാണ് പെരുമാറിയത്. മെസിയുടെ ജേഴ്‌സി വീട്ടില്‍ നിധി പോലെ സൂക്ഷിക്കുമെന്നും ഇനി ഒരിക്കല്‍ പോലും അദ്ദേഹത്തെ തൊടാന്‍ തന്നെ അനുവദിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com